കമ്മട്ടിപ്പാടത്തിലെ കൃഷ്ണനാകാൻ ആദ്യം തിരഞ്ഞെടുത്തത് ഫഹദിനെ1E

ടേക്ക് ഓഫ് എന്ന മികച്ച സിനിമയുടെ വിജയത്തിന്റെ, പ്രേക്ഷക പ്രശംസയുടെ സന്തോഷത്തിലാണ് ഫഹദ് ഫാസിൽ. താരജാഡകളില്ലാതെ തന്നിലേക്ക് തന്നെ ഒതുങ്ങി കൂടി ജീവിക്കുന്ന ഫഹദ്, പ്രകടനം കൊണ്ടും സ്ക്രിപ്റ്റ് സെലെക്ഷൻ കൊണ്ടും മറ്റു നടന്മാരിൽ നിന്നും വേറിട്ട നിൽക്കുന്ന ഈ നടൻ ഒരു പക്ഷേ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് .
13690616_1255123854500863_2187420452259355994_n
ഫഹദിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് രാജീവ് രവിയുടെ അന്നയും റസൂലിലെ റസൂൽ ആണ് .ഈ ഇടെ ക്ലബ് FM ഇന്റർവ്യൂവിൽ ഫഹദ് പറഞ്ഞ ഒരു ഫാക്ട് നമ്മൾ അറിയാത്ത ഒന്നായിരുന്നു. കമ്മട്ടിപ്പാടത്തിലെ കൃഷ്ണനെ അവതരിപ്പിക്കാൻ ആദ്യം സംവിധായകൻ രാജീവ് രവി സമീപിച്ചത് എന്നായിരുന്നു അത്. ഫഹദിന്റെ വാക്കുകളിലേക്ക് പോകാം.

” എന്റെ ലൈഫിൽ നടന്ന ഒരു മാജിക് എന്തെന്ന് വച്ചാൽ കമ്മട്ടിപ്പാടവും അന്നയും റസൂലും എനിക്ക് മുന്നിൽ വന്നത് ഒരേ സമയത്തു ആയിരുന്നു ,2013 ൽ. ഞാൻ കമ്മട്ടിപ്പാടത്തിൽ കാണുന്ന പോലുള്ള കൊച്ചി കണ്ടിട്ടില്ല. ഞാൻ കൊച്ചി കാണുമ്പോൾ പനമ്പള്ളി നഗറുണ്ട് , കടവന്ത്രയും അവിടെ ഒരുപാട് അപ്പാർട്മെന്റ്‌സുമുണ്ട് .ഞാൻ അവരോട് പറഞ്ഞത് ഈ തിരക്കഥയിൽ പറയുന്ന പോലെ ഒരു കൊച്ചി ഞാൻ കണ്ടിട്ടില്ല അല്ലെങ്കിൽ അറിയില്ല എന്നാണ്.അത് പോലെ ഒരിക്കലും ദുൽഖർ ചെയ്ത പോലെ ഒരു കൃഷ്ണനാകാൻ എനിക്ക് പറ്റില്ല, വിനായകന്റെ ഗംഗയും എനിക്ക് ചെയ്യാൻ പറ്റാത്ത ഒന്നാണ് .”

dulquer-salman-super-look-in-kammattipaadam-krishnanjpg

ഫഹദ് എന്ന നടൻ എത്രമാത്രം ഹോണസ്റ് ആണെന് ഉള്ളതിന് ഏറ്റവും വലിയ തെളിവാണ് ഇത്. പരസ്പരം ചെളിവാരിയെറിയലും വിദ്വെഷങ്ങളും ധാരാളമായുള്ള സിനിമ ഇൻഡസ്ട്രിയിൽ ഏറെ വ്യതസ്തനാകുന്നു ഫഹദ് മറ്റുള്ളവരിൽ നിന്നും

Comments are closed.