കണ്ണുകെട്ടി നടന്നു അപർണ ബാലമുരളി!!!!കാഴ്ചശക്തി ഇല്ലാത്ത കഥാപാത്രങ്ങൾ സിനിമയിൽ ഒരു പുതിയ കാര്യമല്ല. ലോക കാഴ്ച ദിവസത്തോട് അനുബന്ധിച്ചു അപർണ ബാലമുരളിയും കാമുകി എന്ന പുതിയ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ആദിശങ്കര എൻജിനീയറിങ് കോളേജ് മുതൽ മട്ടനൂർ ജംഗ്ഷൻ വരെ ഈ യാത്ര നടത്തിയത്. ശ്രീ ശാരദ വിദ്യാലയം അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, ആദിശങ്കര എൻജിനിയറിങ് കോളജ് എന്നിവയുമായി സഹകരിച്ചാണ് ഈ യാത്ര നടത്തിയത്. ഇവരെ നയിച്ചത് കാഴ്ചശക്തി ഇല്ലാത്ത ഒരു വ്യക്തിയാണെന്നതാണ് ശ്രേദ്ധെയം.

 

കാമുകി എന്ന പുതിയ ചിത്രത്തിൽ അസ്‌കർ അലിയാണ് നായകൻ. കാഴ്ച്ച ശക്‌തി ഇല്ലാതെ കോളേജ് വിദ്യാർഥിയാണ് ചിത്രത്തിൽ അസ്ക്കർ. കാഴ്ചശക്തി ഇല്ലാതിരുന്നിട്ടും ധാരാളം കഴിവുകൾ ഉള്ള നായകനും, ഒരു ദിശാബോധവും ഇല്ലാത്ത നായികയുമാണ് ചിത്രൽ അസ്ക്കറും അപർണയും. കാഴ്ചശക്തിയില്ലാത്തവരോട് ഉള്ള സിമ്പതി എന്നതിനപ്പുറം അവർക്കൊരു പ്രചോദനം എന്ന നിലയിലാണ് ഈ ചിത്രം പുറത്തിറകുന്നതെന് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നു. ഉല്ലാസ് പന്തളം, കോട്ടയം പ്രദീപ്, റോസിന്‍ ജോളി,ഡാന്‍ ഡേവിസ്, അനീഷ് വികടന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍..

Comments are closed.