കണിമംഗലത്തെ ഉത്സവം നടത്താൻ എത്തിയ ജഗന്നാഥൻ നടത്തിയ മറ്റൊരു ഉത്സവം – കൗതുകം നിറഞ്ഞ സംഭവം അറിയാം

0
19

മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ഇമ്പാക്ട് നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കണിമംഗലം ജഗന്നാഥൻ എന്ന കഥാപാത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരകഥ ഒരുക്കിയത് രഞ്ജിത്ത് ആയിരുന്നു. വർഷങ്ങൾക്കു ശേഷം അടുത്തിടെ ആറാം തമ്പുരാൻ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനു ശേഷം നടന്ന ഒരു രസകരമായ കാര്യത്തെ സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. മോഹൻലാൽ ഉള്ള ഏതോ സ്റ്റേജ് ആണ്‌ പശ്ചാത്തലം. മോഹൻലാലിനോട് പ്രേക്ഷകർക്ക് സംവിധിക്കാൻ ഉള്ള വേദിയിൽ മധ്യവയസ്കയായ ഒരു സ്ത്രീ മോഹൻലാലിനോട് സംസാരിക്കാൻ തുടങ്ങി. അവരുടെ വാക്കുകൾ ഇങ്ങനെ…

“ലാലേട്ടാ ഞാൻ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് താമസിക്കുന്ന ഒരാളാണ്, വർഷങ്ങൾക്കു മുൻപ് ലാലേട്ടൻ ആറാം തമ്പുരാന്റെ ഷൂട്ടിംഗ് അവിടെ ആണ്‌ നടന്നത് അപ്പോൾ ലാലേട്ടൻ വന്നിടുണ്ട്. ഞങ്ങൾ നാട്ടുകാരുടെ നന്ദി ലാലേട്ടനെ അറിയിക്കുകയാണ് ഇപ്പോൾ, എന്തെന്നാൽ അന്ന് ഷൂട്ട് ചെയ്യാൻ ലാലേട്ടൻ തിരഞ്ഞെടുത്ത ഒരു ചെറിയ അമ്പലം ഉണ്ട്‌. ആ ഷൂട്ടിംഗ് നടക്കുന്നതിനു മുൻപ് മുപ്പത്തി അഞ്ചു വർഷം പൂജകൾ ഇല്ലാതെ അടച്ചിരുന്നു അമ്പലം ആയിരുന്നു അത് പക്ഷെ ഷൂട്ട് നടന്നതോടെ അവിടം വീണ്ടും പ്രശസ്തമായി. രണ്ട് മാസം കഴിഞ്ഞപ്പോൾ പുതിയ കമ്മറ്റി വന്നു. ഇപ്പോൾ എല്ലാ വര്ഷവും മകര ചൊവ അവിടെ ആഘോഷിക്കുന്നുണ്ട്. സമയം കിട്ടുമ്പോൾ ലാലേട്ടൻ ഒന്ന് അവിടം വരെ വരണം.”

അവർ പറഞ്ഞു നിർത്തിയപ്പോൾ അവിടെ മുഴങ്ങിയ കൈയടികളിൽ ഏറിയ പങ്കും കൗതുകത്തിന്റേതു ആയിരുന്നു, മുടങ്ങി കിടന്ന അമ്പലത്തിൽ ഉത്സവം നടത്താൻ എത്തിയ കണിമംഗലം ജഗന്നാഥൻ കാരണം മറ്റൊരു അമ്പലത്തിൽ ഉത്സവം നടന്നു എന്നാലോചിച്ചു… എന്താല്ലേ!!!!