കടലിൽ ഷൂട്ട് ചെയ്യുന്ന ഒരു വമ്പൻ സർവൈവൽ ത്രില്ലറിൽ ഒന്നിക്കാൻ നിവിൻ പോളിയും റോഷൻ ആൻഡ്രൂസുംകായകുളം കൊച്ചുണ്ണി എന്ന പീരീഡ് ഡ്രാമയിൽ ആദ്യമായി ഒന്നിക്കുകയാണ് നിവിൻ പോളിയും റോഷൻ ആൻഡ്രൂസും. കേരള ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ കള്ളന്റെ ജീവ ചരിത്രം പറയുന്ന ചിത്രം ഒരുങ്ങുന്നത് 20 കോടിയുടെ വമ്പൻ ബഡ്ജറ്റിലാണ്. വര്ഷങ്ങളോളം നീണ്ട റിസേർച്ചിന്റെ ഭാഗമായി ഒരുങ്ങിയ ചിത്രം രചിക്കുന്നത് ബോബി സഞ്ജയ്‌ ടീം ആണ്.ഇപ്പോൾ അറിയുന്ന വേറൊരു വാർത്ത എന്തെന്നാൽ റോഷൻ ആൻഡ്രൂസ് നിവിൻ പോളി ടീം വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്നാണ്

ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ചിത്രം ഒരു സർവൈവൽ ത്രില്ലെർ ആണെന്നും കടലിൽ ഷൂട്ട് ചെയുന്ന ഒരു ഹൈ ബജറ്റ് ചിത്രമാണെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചാർളി, മുന്നറിയിപ്പ് തുടങ്ങിയ മികച്ച തിരക്കഥകൾ ഒരുക്കിയ ഉണ്ണി ആർ ആണ് രചന

ഉണ്ണി ആർ ഇങ്ങനെ ഒരു പ്രോജക്ടിന്റെ ചർച്ചകൾ നടന്നിരുന്നെനും കായംകുളം കൊച്ചുണ്ണിയുടെ തിരക്കിന് ശേഷമേ റോഷൻ ആൻഡ്രൂസുമൊത്തു ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയു എന്നു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോർട്ട് ചെയ്യുന്നു. കടലിൽ കാണാതായ കൈരളി എന്ന കേരളത്തിന്റെ കപ്പലിനെ സംബന്ധിക്കുന്ന ഒരു ത്രില്ലെർ ചിത്രത്തിന് നിവിൻ നേരത്തെ ഡേറ്റ് നൽകിയിരുന്നു. ജോമോൻ ടി ജോൺ ആണ് ആ ചിത്രത്തിന്റെ സംവിധായകൻ. റിച്ചിയും മൂത്തോനുമാണ് നിവിന്റെ അടുത്ത റിലീസുകൾ

Comments are closed.