കടലയും കൊറിച്ച് നഗര വീഥീയിലൂടെ സാധാരണക്കാരനായി ഫഹദ്!!!സാധാരണക്കാരനായി റോഡിൽ ഫഹദ്. തന്റെ പുതിയ ചിത്രമായ കാർബണിന്റെ ലൊക്കേഷനിലാണ് ഒരു സഞ്ചിയും തൂക്കി ഫഹദ് നില്‍ക്കുന്നത്. കോട്ടയത്താണ് സംഭവം. കടലകൊറിച്ചുകൊണ്ട് റോഡിൽ നടക്കുന്ന ഫഹദിന് സംവിധായകൻ വേണു ചില നിർദ്ദേശങ്ങൾ നൽകുന്നു. ടേക്കിനു മുൻപുള്ള കാർബൺ മൂവിയുടെ റിഹേഴ്സൽ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. നഗരത്തിലെ ഒരു തിരക്കേറിയ വീഥിയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഷൂട്ടിംഗ് സ്പോട്ടിലെ താരത്തെ കണ്ട് ആളുകൾ അത്ഭുതത്തോടെ നോക്കുന്നുമുണ്ട്.

മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയുന്ന ചിത്രമാണ് കാർബൺ. ഫഹദ്, മംമ്ത എന്നിവർ ആദ്യമായി ഒന്നിക്കുന്ന കാർബൺ ഒരു സസ്പെൻസ് ത്രില്ലറായി ആണ് ഒരുക്കുന്നത്. സിബി തോട്ടപ്പുറമാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡിലെ മലയാളി സാന്നിധ്യമായ വിശ്വാൽ ഭരത്വജ്‌ സംഗീത സംവിധാനം കൈകാര്യം ചെയുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുകയാണ്. ചിമ്മിനി വനം, വാഗമൺ എന്നിവിടങ്ങളിൽ ആണ് ചിത്രത്തിന്‍റെ മറ്റുഭാഗങ്ങൾ ചിത്രികരിച്ചത്. ദിലീഷ് പോത്തൻ, നെടുമുടി വേണു, സൗബിൻ സാഹിർ, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Comments are closed.