ഓട്ടോഗ്രാഫ് സീരിയലിലെ നാൻസി ഇപ്പോൾ !!!!ഒരു കാലത്തു ഏറെ ഫാൻ ഫോളോവിങ് ഉള്ള ഒരു സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീരിയൽ അഞ്ചു സുഹൃത്തുക്കളുടെ കഥ പറയുന്ന ഒന്നായിരുന്നു. ഓട്ടോഗ്രാഫിലെ നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോണിയ ആയിരുന്നു. സീരിയൽ സംപ്രേക്ഷണം അവസാനിപ്പിച്ച ശേഷം സോണിയയെ പറ്റി വിവരങ്ങൾ ഒന്നും പ്രേക്ഷകർ അറിഞ്ഞിരുന്നില്ല..

ഫൈവ് ഫിംഗേഴ്സ് എന്ന വിദ്യാര്‍ഥികളുടെ ഗ്രൂപ്പിന്റെ കഥയായിരുന്നു ഓട്ടോഗ്രാഫ്. ജെയിംസ്, രാഹുല്‍, സാം, നാന്‍സി, മൃദുല എന്നിവരാണ് ഫൈവ് ഫിംഗേഴ്സിലെ അംഗങ്ങള്‍. നടന്‍ രഞ്ജിത്ത് രാജ്, അന്തരിച്ച നടന്‍ ശരത്ത്, അവതാരകനായി എത്തി നടനായി മാറിയ അംബരീഷ്, സോണിയ മോഹന്‍, ശ്രീക്കുട്ടി എന്നിവരായിരുന്നു ആ അഞ്ചു പേരുടെ വേഷം ചെയ്തത്. നടി ശാലിൻ സോയയും സീരിയലിൽ ഒരു വേഷത്തിൽ എത്തിയിരുന്നു. ശ്രീകുട്ടിയും ഇപ്പോളും സജീവമായി സിനിമയിലുണ്ട്..

വിവാഹിതയായി ഭര്‍ത്താവ് ശ്രീജിത്തിനും മകന്‍ ക്രിസിനുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് സോണിയ ഇപ്പോൾ. അബുദാബിയിലാണ് ഇവർ ഉള്ളത്. മൂന്നുവയസുമുതല്‍ നൃത്തം പഠിക്കുന്ന സോണിയ സ്‌കൂള്‍ കലാതിലകം ആയിരുന്നു. ഇതാണ് സോണിയയെ അഭിനയരംഗത്തേക്കും എത്തിച്ചത്. സോണിയ ടിക്ക് ടോക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമാണ്

Comments are closed.