ഒറ്റ രാത്രി കൊണ്ട് സെലിബ്രിറ്റി ആയാൽ അല്പം അഹങ്കാരം ഒക്കെ ഉണ്ടാകും – പ്രിയ വാരിയരെ പറ്റി ഒമർ ലുലു!!ഒരു ഒറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകരെ കറക്കി വീഴ്ത്തിയ താരമാണ് പ്രിയ വാരിയർ. ഒരു അഡാറു ലവ് എന്ന ഒമർ ലവ് ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി ഓവർ നൈറ്റ് കൊണ്ട് പ്രിയ വാരിയർ ഇന്റർനാഷണൽ സെൻസേഷൻ ആയി മാറി.ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പെ പ്രിയയെ തേടി ൈക നിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.പ്രിയയയുടെ അടുത്ത ചിത്രം ബോളിവുഡിലാണ് .ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നടി ശ്രീദേവിയുടെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടെന്നുള്ള വിവാദങ്ങൾ അടക്കം ടീസർ പുറത്തിറങ്ങിയതോടെ രംഗത്ത് വന്നു.

ഈ മാസം പതിനാലിനു വാലന്റയിൻസ് ഡേക്ക് പ്രിയയുടെ ഒരു ആടാറു ലവ് പുറത്തിറങ്ങും. ഒമർ ലുലു സംവിധാനം ചെയുന്ന ചിത്രം ഒരു ലവ് സ്റ്റോറി ആണ്. ചിത്രത്തിന്റെ തിരക്കിട്ട പ്രൊമോഷനുകൾ നടന്നു വരുകയാണ്. അത്തരത്തില് റിപ്പോർട്ടർ ചാനൽ നടത്തിയ ഒരു ഇന്റർവ്യൂയിൽ സംവിധായകൻ ഒമർ ലുലുവിനോട് വന്ന ചോദ്യമാണ് ” പ്രിയ വാര്യർക്ക് ഒരൽപം അഹങ്കാരം ഉണ്ടോ.? ” എന്ന്

ഒമറിന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒമറിന്റെ മറുപടി ഇങ്ങനെ ” പ്രിയയെ പറ്റി നെഗറ്റീവ് വാർത്തകൾ വരുമ്പോൾ വിഷമം തോന്നാറുണ്ട്. പിന്നെ ഒരു രാത്രി കൊണ്ട് വലിയ സെലിബ്രിറ്റി ആയാൽ അങ്ങനെ സംഭവിക്കും. അതിന്റെ നെഗറ്റീവ് സൈഡും ഉണ്ട്, ചെറിയ കുട്ടികൾ അല്ലെ അവർ. അവർക്ക് അതിന്റെതായ പക്വതക്കുറവും ഉണ്ട്..”

Comments are closed.