ഒരു 200 കോടി ചിത്രത്തിൽ അഭിനയിക്കാൻ താല്‍പര്യമുണ്ട് – അസിഫ് അലി !!!ആസിഫ് അലി എന്ന നടൻ അടുത്തകാലത്തായി വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലും അഭിനയത്തിലും ഏറെ ശ്രദ്ധയും കരുതലും പുലർത്താറുണ്ട്. സമീപകാലത്തെ ആസിഫ് ചിത്രങ്ങൾ പലതും ഇത്തരത്തിൽ മേന്മയേറിയതും ശ്രദ്ധേയവുമായിരുന്നിട്ടുണ്ട് കാരിയറിന്റെ തുടക്കകാലത്തിനേക്കാൾ ഒരുപാട് മുന്നോട്ട് വന്ന ആസിഫിന് ഇന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുണ്ട്.

വിനേഷ് വിജയ് ഒരുക്കുന്ന മന്ദാരം ആണ് അടുത്ത ആസിഫ് അലി ചിത്രം. മൂന്ന് വ്യത്യസ്ത ഗെറ്റ് ആപുകളിൽ ആസിഫ് എത്തുന്ന ചിത്രം ഒരു കമിങ് ഓഫ് ഏജ് സ്റ്റോറിയാണ്. പുതുമുഖം സാജാസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ വലിയൊരു പ്രോജക്ടിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ട് എന്ന് ആസിഫ് പറഞ്ഞു. അണിയറയിൽ പഴയ കാലഘട്ടങ്ങൾ പശ്ചാത്തലമാക്കി ബ്രഹ്മാണ്ഡ ചിത്രങ്ങൾ മലയാള സിനിമയിൽ ഒരുങ്ങുന്നുണ്ട്. അത്തരമൊരു ചിത്രത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം താരം വ്യക്തമാക്കുന്നു

Comments are closed.