ഒരു സ്ത്രീയോടെങ്കിലും മമ്മൂട്ടി മോശമായി പെരുമാറിയതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? – ടോവിനോകസബ എന്ന ചിത്രത്തിലെ ഡയലോഗുകളുടെ പേരിൽ ഏറെ പഴി വാങ്ങിയ ഒരാളാണ്. ചിത്രത്തിൽ സ്ത്രീത്വത്തിനെ അപമാനിക്കുന്നത് ഗ്ലോറിഫൈ ചെയ്യുന്നു എന്നാരോപിച്ചു നടിമാരായ പാർവതിയും മറ്റുള്ളവരും മമ്മൂട്ടിക്കെതിരെ രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയെ പോലെ ഒരു സീനിയർ താരത്തിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പലരും പറയുകയുണ്ടായി.ഇപ്പോഴും ഇത് സംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഈ വിഷയത്തിൽ ഇപ്പോളിതാ മമ്മൂട്ടിയെ പിന്തുണചു രംഗത്തെത്തിയിരിക്കുകയാണ് ടോവിനോ തോമസ്. നേരെ ചൊവ്വേ എന്ന മനോരമ ന്യൂസിന്റെ പ്രോഗ്രാമിൽ പങ്കെടുത്തു ആണ് ടോവിനോ ഇങ്ങനെ പറഞ്ഞത്.

“അത്തരമൊരു ഡയലോഗ് പറഞ്ഞില്ലെങ്കിൽ അത് മമ്മൂക്ക എന്ന നടൻ ആ കഥാപാത്രത്തോട് ചെയുന്ന നീതികേടാണ്. അദ്ദേഹത്തെ വെറുതെ പഴിച്ചിട്ട് കാര്യമില്ല. ഏല്പിച്ച ജോലി ചെയുക എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ജീവിതത്തിൽ ഒരു സ്ത്രീയോടെങ്കിലും മമ്മൂക്ക മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ. സിനിമയുടെ ഒരു സീനിന്റെ പേരിൽ ആക്രമിക്കുന്നത് തെറ്റാണു.

സ്ത്രീ വിരുദ്ധ പുലർത്തുന്ന ചിത്രങ്ങളിൽ അഭിനയിക്കില്ല അത്തരം ഡയലോഗുകൾ ഒരിക്കലും പറയില്ലെന്നുള്ള പ്രിത്വിരാജിന്റെ നിലപാടിനോട് താൻ വിയോജിക്കുന്നു എന്ന് ടോവിനോ പറഞ്ഞു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നും താൻ അങ്ങനെ ഒരു നിലപാടിൽ വിശ്വസിക്കുന്നില്ല എന്നും ടോവിനോ പറഞ്ഞു.

Comments are closed.