ഒരു സാധാരണക്കാരനിൽ നിന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളിലേക്ക്!!!

0
118

സിനിമ എന്ന സ്വപ്‌നവുമായി നടക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. പലരും ആദ്യമൊന്നു ശ്രമിച്ചു മിണ്ടാതെ ജീവിതത്തിന്റെ വേറെ മേഖലകളിലേക്ക് തിരിച്ചു പോകുകയാണ് പതിവ്. ചിരിച്ചു കൊണ്ട് മുന്നിൽ വരുന്ന പ്രതിസന്ധികളെ തരണം ചെയ്തു, സിനിമയെന്ന സ്വപനത്തിലേക്ക് നടന്നു കയറാൻ പറ്റിയവർ വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളു അതിൽ ഭൂരിഭാഗവും വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാകില്ല.

കഷ്ടപെട്ടും ചാൻസ് ചോദിച്ചു തെണ്ടിയും, പട്ടിണി കിടന്നുമൊക്കെ തന്നെയാകും സിനിമയിലേക്ക് എത്തിയത്. നമ്മുടെ വിജയത്തിന്റെ ഔന്നിത്യം നമ്മുടെ ആഗ്രഹങ്ങളുടെ സ്വപനങ്ങളുടെ കനത്തിന് പൂരകമായിരിക്കും എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. വഴി വെട്ടി അതിലേക്ക് നടന്നു കയറി ലോകത്തിനു നെറുകയ്യിലെത്തുമ്പോൾ കിട്ടുന്ന സന്തോഷം എന്തെന്ന് മനസിലാകുന്ന വിജയ നായകന്മാരിൽ ഒരാൾ തന്നെയാണ് ടോവിനോ തോമസ്. ഇന്ന് അയാളുടെ ബര്ത്ഡേ ആണ്…

ടോവിനോ എന്ന നടനിൽ ഉള്ള ഏറ്റുവും നല്ല ഗുണം എന്തെന്നാൽ തനിക്ക് കിട്ടുന്നത് ഇത്ര ചെറിയ കഥാപാത്രമായാലും അത് ഏറ്റുവും മികച്ച രിതിയിൽ അവതരിപ്പിക്കാൻ ഇത്ര കഠിന പ്രയത്നവും ചെയുമെന്നതാണ്. അതുകൊണ്ട് തന്നെയാണ് വില്ലനും, സ്വഭാവ നടനുമായി വന്ന ഈ നടൻ നായകനായി എത്തിയപ്പോൾ ജനങ്ങളിൽ നിന്ന് ഇത്ര സ്വികാര്യത നേടിയത് . ഒരു IT കമ്പനിയിൽ ഉയർന്ന ശമ്പളം ഉള്ള ജോലിയും രാജി വച്ചു സിനിമയിലേക്ക് വന്നത് സിനിമ എന്ന കലയോട് അത്രമേൽ അധനിവേഷവും സ്നേഹവും കൊണ്ടാണ്. ഇതുപോലെ പലതും ത്യജിച്ച, സിനിമയ്ക്കു പുറകെ വന്നവരെ സിനിമ എന്ന കല ഒരിക്കലും കൈവിടുകയില്ല. സിനിമയിലെത്തുമ്പോൾ ആദ്യം മുഖം കാണിച്ചാൽ മതിയെന്നു തോന്നും. പിന്നെയൊരു സംഭാഷണം കിട്ടണമെന്നു തോന്നും. പിന്നെ ശ്രദ്ധിക്കപ്പെടണമെന്നു തോന്നും…” ടോവിനോ താൻ സിനിമയിൽ എത്തിയതിനെ കുറിച്ച് പറയുന്നത് ഇങ്ങനെ..

“ഞാൻ ജോലി രാജിവച്ചു സിനിമയിലേക്കെടുത്തു ചാടിയത് സ്വന്തം തീരുമാനപ്രകാരമായിരുന്നു. രാത്രിയിൽ ഭക്ഷണം കഴിക്കാൻ കയ്യിൽ പത്തുപൈസ കയ്യിലില്ലാത്ത കാലമുണ്ടായിരുന്നു. വീട്ടിൽനിന്നു ചോദിച്ചാൽ പൈസ കിട്ടും. പക്ഷേ, നമ്മൾ സ്വയം തിരഞ്ഞെടുത്ത പ്രഫഷനാണല്ലോ. അപ്പോൾ ചോദിക്കാൻ മടി. സങ്കടം വരുമ്പോൾ ചിരിച്ചുകൊണ്ടു സെൽഫിയെടുക്കും. അതാണ് അന്നത്തെ ഊർജം”- ചിരിച്ചു കൊണ്ട് ടോവിനോ പറയുന്നു.

നമ്മുടെ ജീവിതം നമ്മൾ ജീവിച്ചു തീർക്കുന്ന എന്തോ ഒന്ന് അല്ല എന്ന് ടോവിനോയെ പോലുള്ളവർ കാണിച്ചു തരുന്നു ,അത് നമ്മൾ തന്നെ സൃഷ്ടിക്കുന്നതാണ്. ഹാപ്പി ബര്ത്ഡേ ടോവിനോ….