ഒരു സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ആക്​ഷൻ ത്രില്ലർ റോഡ് മൂവിയുമായി ഭദ്രന്‍

0
211

മോഹൻലാലിന്റെ കാരിയറില്‍ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ആടുതോമ, ഭദ്രൻ എന്ന സംവിധായകന്റെ മികവിലാണ് ഒരുങ്ങിയത്. ഭദ്രനും മോഹൻലാലും ഒന്നിച്ചപ്പോളെല്ലാം അതി ശക്തരായ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു ലഭിച്ചത്. ഭദ്രൻ- മോഹൻലാൽ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുവാൻ പോകുന്ന വാർത്ത നാം അറിഞ്ഞതാണ്. ചിത്രത്തിൽ മോഹൻലാൽ ഒരു ആന പാപ്പന്റെ വേഷമാണ് അവതരിപ്പിക്കുന്നതെന്ന് അവിഭുഹ്യങ്ങൾ വന്നിരുന്നു. എന്നാൽ അത് എല്ലാം തന്നെ തെറ്റാണെന്നു ഭദ്രൻ വെളുപ്പെടിത്തിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഭദ്രൻ പറയുന്നു.

ഒരു സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം ആക്​ഷൻ ത്രില്ലർ റോഡ് മൂവി ആണ്. റൊമാൻസും, ഫാമിലി ഡ്രാമയും, നർമം, ആക്ഷനുമൊക്കെ നിറഞ്ഞൊരു കംപ്ലീറ്റ് പാക്കേജ് ആയിരിക്കും ചിത്രമെന്ന് ഭദ്രൻ പറയുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം ഏറെ പ്രത്യകതകൾ നിറഞ്ഞതാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, എന്നിങ്ങനെ പല ഭാഷകൾ അനായാസം കൈകാര്യം ചെയുകുകയും. കൂടാതെ ഒരുപാട് യാത്ര ചെയുന്ന ആളുമാണ്. സ്ഫടികത്തിലെ ആടുതോമ പോലൊരു ശക്തമായ കഥാപാത്രം.ഹൃദയ വിശാലതയും ഉള്ളവനും അതെ സമയം റഫും റ്റാഫും ആണ്. ശരത്കുമാറും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രമ്യ കൃഷ്ണൻ, സിദ്ദിഖും ചിത്രത്തിലെ വലിയ സ്റ്റാർ കാസ്റ്റിൽ ഉണ്ട് .ഓടിയനും, അജയ് വർമ്മ ചിത്രത്തിനും ശേഷമായിരിക്കും മോഹൻലാൽ ഈ ചിത്രത്തിലേക്ക് എത്തുക.