ഒരു ഡബിൾ ലോട്ടറി അടിച്ചത് പോലെയാണ് എനിക്ക് ലൂസിഫർ – മഞ്ജുലൂസിഫർ എന്ന ചിത്രം ഒരുപക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും അധികം ഹൈപ്പ് റീലിസിനു മുൻപ് തന്നെ സൃഷ്ടിച്ച സിനിമ തന്നെയാകും. പ്രിത്വിരാജിന്റെ സംവിധാനത്തിൽ ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ അഭിനയിക്കുന്ന വമ്പൻ ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. പ്രിത്വിയുടെ ആദ്യ സംവിധാന സംരംഭം ഒരു വലിയ ക്യാൻവാസിൽ തന്നെയാണ് ഒരുങ്ങുന്നത്. മലയാളത്തിൽ നിന്നും മറ്റു ഭാഷകളിൽ നിന്നുമെല്ലാം താരങ്ങൾ ലൂസിഫറിൽ അണി നിരക്കുന്നുണ്ട്.

ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത് പ്രേക്ഷകർക്ക് പ്രിയപ്പെട്ട മഞ്ജു വാരിയർ ആണ്. തനിക്ക് കിട്ടിയ ഒരു ഡബ്ബിൾ ലോട്ടറി ആണ് ലൂസിഫർ എന്ന് മഞ്ജു പറയുന്നു. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ. ” രാജുവിനെ പരിചയം ഉണ്ടെങ്കിലും കൂടുതൽ സംസാരിക്കാൻ ഒന്നും കഴിഞ്ഞിട്ടില്ല. പക്ഷെ ഏതോ ഇന്റർവ്യൂവിൽ രാജു ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറഞ്ഞത് വായിച്ചിരുന്നു. ലൂസിഫറിന്റെ അനൗൺസ്‌മെന്റ് കേട്ടപ്പോൾ രാജുവിന്റെ സിനിമയോടുള്ള പാഷനെ പറ്റി ഞാൻ സന്തോഷത്തോടെ ഓർത്തു.

ലാലേട്ടൻ ആണ് അതിലെ നായകൻ എന്നറിഞ്ഞപ്പോൾ നല്ലൊരു ചിത്രമായിരിക്കും എന്ന് ഉറപ്പിച്ചു. കുറച്ചു നാൾ കഴിഞ്ഞാണ് എന്നെ കണ്ടു കഥ പറയാൻ രാജുവും മുരളി ഗോപിയും വരുന്നത്. അതെനിക്ക് ഒരു ഡബിൾ ലോട്ടറി പോലെ ആണ് ഫീൽ ചെയ്തത്. ഞാൻ കാണാൻ ആഗ്രഹിച്ച സിനിമയിൽ ഒരു നല്ല വേഷം എനിക്ക് വേണ്ടി മാറ്റിവച്ചിട്ടുണ്ട് എന്ന അറിവ് സന്തോഷം നൽകി . വെറും ഒരു കഥാപാത്രമല്ല ഇതിലെ പ്രിയദർശിനി. വളരെ ശക്തമായ ഒന്നാണ്. മലയാളത്തിന്റെ നിധിയായ ലാലേട്ടന് ഒപ്പം അഭിനയിക്കുക എന്നത് ആരും കൊതിക്കുന്ന ഒരു കാര്യമാണ്. ലൂസിഫർ വീണ്ടും അതെനിക്ക് സാധിപ്പിച്ചു തന്നു !”

Comments are closed.