ഒന്‍പതാം മാസത്തില്‍ നിറവയറില്‍ വെള്ളത്തിനടിയിലെ ഫോട്ടോഷൂട്ടുമായി സമീറ…

0
62

സമീറ റെഡ്ഢി, ബോളിവുഡിൽ തുടക്കമിട്ട് പിന്നീട് ഒരു കാലത്തു തമിഴിലെ സെൻസേഷൻ ആയി മാറിയ താരമാണ് സമീറ. വാരണം ആയിരം എന്ന തമിഴ് ചിത്രം അത്രമേൽ ആരാധകരെ ആണ് സമീറക്ക് നേടിക്കൊടുത്തത്. ചിത്രത്തിലെ മേഘ്‌ന എന്ന കഥാപാത്രം സമീറയ്ക്ക് ഏറെ ആരാധകരെ നേടി കൊടുത്തിരുന്നു. വിവാഹത്തെ തുടർന്ന് കുറച്ചു നാളുകളായി സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് സമീറ..

താരം ഇപ്പോൾ ഗര്ഭകാലം ആസ്വദിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞിനായി ഉള്ള കാത്തിരിപ്പിലാണ് താരം. 2014 ലാണ് സമീറയും അക്ഷയ് വാര്ധയും വിവാഹിതരായത്. സമീറക്ക് ഒരു മകനാണ് ഉള്ളത്. കുഞ്ഞിനെ കാത്തിരിക്കുന്ന സമീറയും ഭർത്താവും കുഞ്ഞതിഥിയെ വരവേൽക്കാൻ ബേബി ഷവർ നടത്തിയിരുന്നു. ഇവർക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ബേബി ഷവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു..

ഇപ്പോൾ ഗര്ഭകാലത്തിന്റ ഒൻപതാം മാസത്തിലാണ് സമീര. ഒൻപതാം മാസത്തിലെ അണ്ടർ വാട്ടർ ഷൂട്ട് ചിത്രങ്ങൾ സമീര ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്. “എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുർബലമായ, ക്ഷീണിച്ച, ഭയന്ന, ഉത്തേജിപ്പിക്കുന്ന സമയം. അതേപോലെ ഏറ്റവും മനോഹരവുമായ സമയം. ഇത് നിങ്ങളുമായ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റീവിറ്റി പ്രതിധ്വനിക്കുമെന്ന്… കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്.. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂർവമായ ശരീരത്തെയും നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം” ചിത്രങ്ങൾക്കൊപ്പമുള്ള സമീരയുടെ കുറിപ്പ് ഇങ്ങനെ…