ഒരു കാലത്തു കേസിന്റെയും പൊല്ലാപ്പിന്റെയും വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ തന്റെ ജീവിതത്തിന്റെ മുപ്പതുകളിൽ മാത്രം അഭിനയ ലോകത്തേക്ക് കടന്ന ആ മനുഷ്യനെ കുറിച്ച് നാട്ടാരും സിനിമ ലോകവും വിധിയെഴുതി. ഇവൻ തീർന്നു. എന്നാൽ തീർന്നു എന്ന് പറഞ്ഞിടത് നിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരെ ഹീറോകൾ എന്നാണ് വിളിക്കാറ്. ഷൈൻ ടോം ചാക്കോ ഒരു ഹീറോ തന്നെയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാൾ തന്നെയാണ് താനെന്നു അടിവര ഇടുന്നുണ്ട് ഷൈനിൻറെ ആൽവിൻ എന്ന ഇഷ്ക്കിലെ കഥാപാത്രം എല്ലാ അർത്ഥത്തിലും….
ആൽവിൻ നമ്മൾ കണ്ടു മറന്ന, നമ്മൾക്കിടയിൽ എവിടേയോ ഉള്ളൊരാൾ ആണ്. സൊ കാൾഡ് ആണ് എന്ന ടാഗ് നെറ്റിയിൽ ഒട്ടിച്ചു ആണഹങ്കാരത്തിന്റെ പൂർണ രൂപമാകുന്നൊരുവൻ. ആൽവിൻ ഒരേ സമയം നല്ലൊരു കുടുംബസ്ഥനും മറു ഭാഗത് പുരുഷാധിപത്യത്തിന്റെ സമ്പൂർണ ട്രൈറ്റുകൾ ഉള്ളിൽ പേറുന്ന ഒരുവനുമാണ്. ഈ റിലേറ്റിവിറ്റി അല്ലെങ്കിൽ എവിടയോ കണ്ടു മറന്നവൻ എന്ന തോന്നൽ നമ്മുക്ക് സമ്മാനിക്കുന്നത് ഷൈനിന്റെ അതി ഗംഭീരമായ പെർഫോമൻസ് തന്നെയാണ്.
ശെരി തെറ്റ് എന്ന രണ്ടു ധ്രുവങ്ങൾ എന്നതൊരു കോൺസെപ്റ് മാത്രമാണെന്നും ജീവിതവും മനുഷ്യരും എന്നും ഗ്രേ ആണെന്നും ആൽവിൻ പറയാതെ പറയുന്നുണ്ട്. ഇരു പകുതികളിലുമായി ഇമോഷനുകളുടെ വേലിയേറ്റം ഷൈനിന്റെ എക്സ്പ്രെസ്സിവ് ആയ കണ്ണുകളിൽ കാണാം. ആ പകർന്നാട്ടം തന്നെയാകണം പ്രോട്ടഗോണിസ്റ്റിനും ആണ്റ്റഗോണിസ്റ്റിനും ഇടയിലെ ആ പ്ലെയെ ലൈവ് ആക്കിയത്. സിനിമയെ എഡ്ജ് ഓഫ് ദി സീറ്റ് ആക്കിയത്. ഒരു ഇതിഹാസയുടെ പേരിൽ അറിയപ്പെടേണ്ട താരമല്ല ഷൈൻ, അതിനും എത്രയോ മുകളിൽ കാലിബർ ഉള്ള ഒരാളാണ്, ഇതുപോലുള്ള ഗംഭീര വേഷങ്ങൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
– ജിനു അനില്കുമാര്