ഒടുവിൽ ജാസി ഗിഫ്റ്റിന് മുന്നിലും നില്ല് നില്ല് ചലഞ്ച് !! വീഡിയോ !!

0
166

പതിനാലു വർഷങ്ങൾക്ക് മുൻപ് ജാസി ഗിഫ്റ്റ് ഒരുക്കിയ ഗാനമാണ്” നില്ല് നില്ല് എന്റെ നീലക്കുയിലെ “. എന്നാൽ വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ അടക്കം ആ പാട്ട് ഇത് പോലെ ട്രെൻഡ് ആകുമെന്ന് ജാസി പോലും വിചാരിച്ചിട്ടുണ്ടാകില്ല. സമൂഹ മാധ്യമമായ ടിക്ക് ടോക്കിൽ നില് നില്ല് ചലഞ്ച് വൈറലായി കത്തിപ്പടരുകയാണ്. ആളുകളുടെയും വാഹനങ്ങളുടെയും ഒക്കെ മുൻപിൽ ചെന്നു പാട്ടിനൊത്തു ചുവടു വയ്ക്കുന്നതാണ് ചലഞ്ചിന്റെ രീതി..

എന്നാലിപ്പോ ഗാനം ഒരുക്കിയ ജാസി ഗിഫ്റ്റിന് മുന്നിലും നില്ല് നില്ല് ചലഞ്ചുമായി ഒരു കൂട്ടം യുവാക്കൾ എത്തിയിരിക്കുകയാണ്. ‌ റിയാദ് ടാക്കീസും കെ7 സ്റ്റുഡിയോസും സംയുക്തമായി സംഘടിപ്പിച്ച സതേണ്‍ സിംഫണി 2018 എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ജാസി ഗിഫ്റ്റിനു മുന്നിലേക്ക് നില്ല് നില്ല് ചലഞ്ചുമായി ഒരുകൂട്ടം യുവാക്കൾ എത്തിയത്. ചിരിച്ചാസ്വദിച്ച് ജാസിയും യുവാക്കളു‌െട സന്തോഷത്തിന്റെ ഭാഗമായി…

എന്നാൽ കുട്ടികൾ തന്റെ മുന്നിൽ വന്നു ഡാൻസ് കളിച്ചു തുടങ്ങിയപ്പോൾ ജാസി തെല്ലും അത്ഭുതപെട്ടിരുന്നില്ല. പിന്നെ പോലീസ് ജീപ്പിനു മുന്നിൽ വരെ അവർ ഡാൻസ് കളിക്കുന്നു പിന്നെയാണോ ഈ എന്റെ മുന്നിൽ എന്നായിരിക്കും ജാസിയുടെ മനസ്സിൽ. വീഡിയോ കാണാം…