ഒടിയൻ മാണിക്യനാകാൻ മോഹൻലാൽ സഹിച്ച കഷ്ടപാടുകളെ പറ്റി സംവിധായകൻ!!

0
63

മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ബ്രഹ്മാണ്ഡ കാഴ്ചകളിൽ ഒന്നാകാൻ തയാറെടുക്കുന്ന ചിത്രമാണ് ഒടിയൻ. ഇരുപത്തി അഞ്ചു കോടി രൂപയുടെ മുകളിൽ ബജറ്റ് ഉള്ള ചിത്രത്തിൽ നാല് ഗെറ്റ് അപ്പുകളിൽ മോഹൻലാൽ എത്തുന്നുണ്ട്, മുപ്പതു വയസുകാരനാകാൻ മോഹൻലാൽ സഹിച്ച കഷ്ടപ്പാടുകളെ പറ്റി സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്ന വാക്കുകൾ ഇങ്ങനെ.

“അത്യധികം വേദന നിറഞ്ഞ ഒരു സമയത്തിലൂടെ ആണ് അദ്ദേഹം കടന്നു പോയത്. മൂന്ന് ട്രെയിനിങ് സെക്ഷൻ രാവിലെ, ഉച്ച, വൈകിട്ട് എന്നി നേരങ്ങളിലായി ഉണ്ടായിരുന്നു. റോപ്പ് ക്ലൈംബിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് , ഓട്ടം, നീന്തല്‍, ഹര്‍ഡില്‍സ് എന്നിവ ആയിരുന്നു ട്രൈനിങ്ങിൽ ഉണ്ടായിരുന്നത്.

ട്രൈനിങ്ങിനു ശേഷം ദേഹം മുഴുവൻ കളിമണ്ണ് കൊണ്ട് ഫ്രഞ്ച് സംഘം അദ്ദേഹത്തെ മൂടിയിരുന്നു. രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന കളിമണ്ണ് ആയിരുന്നു അത്. അത്കഴിഞ്ഞു 96,000 ലിറ്റർ ഓക്സിജൻ അടങ്ങുന്ന ചേമ്പറിലേക് അദ്ദേഹത്തെ മാറ്റിയിരുന്നു. 60 കിലോ ഭാരമുള്ള പാക്ക് ആണ് അദ്ദേഹം ആ ദിവസങ്ങളിൽ ട്രൈനിങ്ങിനു വേണ്ടി ധരിച്ചിരുന്നത്.