ഒടിയനിലെ ഈ കവലക്ക് പിന്നിൽ ഈ മനുഷ്യന്റെ അധ്വാനമാണ്!!!ഒടിയൻ എന്ന ചിത്രം ഉയർത്തിയ ചർച്ചകളും വിവാദങ്ങളും ഏറെ നാൾ നീണ്ടു നിന്നിരുന്നു. ചിത്രത്തിന്റെ ആദ്യ ദിനങ്ങൾ തൊട്ട് നെഗറ്റീവ് അഭിപ്രായങ്ങൾ വന്നെങ്കിലും മുതൽ മുടക്ക് സംബന്ധിച്ചു ഒടിയൻ ഒരു വൻ വിജയം തന്നെയായിരുന്നു. ആദ്യ ദിന കളക്ഷൻ റെക്കോർഡും ഒടിയന്റെ പേരിലാണ് ഉള്ളത്. ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് ശ്രീകുമാർ മേനോനാണ്. ഏകദേശം 6 മാസത്തോളം നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു..

തേങ്കുറിശ്ശി എന്ന പാലക്കാടൻ സാങ്കല്പിക ഗ്രാമത്തിലാണ് ഒടിയന്റെ കഥാ പശ്ചാത്തലം. ഒടിയൻ മാണിക്യൻ സജീവ് സാന്നിധ്യമായിരുന്ന തേൻ കുറുശ്ശിയിലെ കവലയുടെ അടക്കം സെറ്റ് ഇട്ടത് കലാ സംവിധായകൻ പ്രശാന്ത് മാധവിന്റെ നേതൃത്വത്തിലാണ്. 1960 കൾ തൊട്ട് ഈ കാലഘട്ടം വരെ നീണ്ടു നിൽക്കുന്ന കഥാഘടനയുള്ള ചിത്രത്തിന്റെ കലാ സംവിധാനത്തിനു വളരെയേറെ പ്രാമുഖ്യമുണ്ട്. വിവിധ കാലഘട്ടങ്ങളിലെ തേങ്കുറിശ്ശി കവല അടക്കമുള്ളതിന്റെ ആര്ട്ട് വർക്കുകൾ പ്രശാന്ത് നാരായണൻ അതി ഗംഭീരമായി ആണ് ഒരുക്കിയത്..

തുറസായ ഒരു പ്രദേശത്തെ ആണ് പ്രശാന്ത് തേങ്കുറിശ്ശി കവലയാക്കി രൂപപ്പെടുത്തി എടുത്തത്. പ്രത്യേകിച്ച് 80-90 കാലഘട്ടത്തിലെ കടകളുടെ ആകാരവും രൂപവുമെല്ലാം പല റെഫെറെൻസുകളിൽ നിന്ന് പഠിച്ചു ഏറെ പ്രയാസപ്പെട്ടാണ് പ്രശാന്ത് കലാസംവിധാനം ഒരുക്കിയത്. സിനിമ മോശമായിരുനെങ്കിലും അദ്ദേഹത്തിന്റെ അധ്വാനം തിരസ്കരിക്കപെടെണ്ട ഒന്നല്ല…

Comments are closed.