ഐ എം വിജയനായി നിവിൻ പോളി !! സംവിധാനം അരുൺ ഗോപി…

0
67

ഫുട്ബോൾ താരം ഐ എം വിജയന്റ ജീവിതം സിനിമയാകുന്നു. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസങ്ങൾക്ക് മുൻപ് അരുൺ ഗോപി തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി ഒരു അഭിമുഖത്തിൽ പങ്കു വച്ചത്. ഇപ്പോളിതാ അതിനെ കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് പുറത്തു വന്നിരിക്കുകയാണ്. നിവിൻ പോളി ആയിരിക്കും ചിത്രത്തിൽ ഐ എം വിജയനായി എത്തുക എന്നറിയുന്നു. സ്പോർട്സ് ജേര്ണലിസ്റ് പദ്മകുമാറുമായി ചേര്ന്നു അരുൺ ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അടുത്ത വര്ഷം ആയിരിക്കും ഷൂട്ട് നടക്കുക. നേരത്തെ ക്യാപ്റ്റൻ എന്ന ജയസൂര്യ ചിത്രത്തിന്റെ റീലീസ് മൂലം ആണ് അരുൺ ഗോപി ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നീട്ടി വച്ചത്. അടുത്തടുത്ത സമയങ്ങളിൽ ഒരേ ഫ്ലേവറുകളിൽ ഉള്ള സിനിമ പുറത്തിറക്കണ്ട എന്ന് വിചാരിച്ചായിരുന്നു ആ തീരുമാനം. എന്നാൽ ചിത്രത്തിന്റെ സ്ക്രിപ്റ്റിംഗിലേക്കും മറ്റു പ്രാരംഭ പ്രവർത്തങ്ങളിലേക്കും അണിയറക്കാർ കടന്നിട്ടുണ്ട്.

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന പയ്യനിൽ നിന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബാളറിലേക്കുള്ള ദൂരം ചിത്രം ചർച്ച ചെയ്യും. ഇന്ത്യൻ ഫുടബോളിന്റെ കറുത്ത മുത്ത് എന്നാണ് വിജയൻ അറിയപ്പെട്ടിരുന്നത്. മൂന്ന് വട്ടം ഇന്ത്യൻ ഫുട്‍ബോളർ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയൻ….