ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് – മികച്ച നടൻ മോഹൻലാൽ !ചിത്രം ഒടിയൻ

0
126

മോഹൻലാൽ, മലയാളികളുടെ അഭിമാന താരം ലൂസിഫർ എന്ന ചിത്രത്തിന്റെ റീലിസിന്റെ അവസാന വട്ട പ്രൊമോഷണൽ പ്രോഗ്രാമുകളിലാണ്. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. 28 ലെ റീലീസ് ദിനം കാത്തിരിക്കുകയാകും ഓരോ മോഹൻലാൽ ആരാധകനും. ഈ സന്തോഷ നിമിഷത്തിൽ ഒരു സന്തോഷ വാർത്തയും മോഹൻലാലിനെ തേടി വന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സിലെ മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് ലഭിച്ചു.

ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്ന ചിത്രങ്ങളിലെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. അവാർഡ് ദാന ചടങ്ങിൽ മോഹൻലാലും ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രിത്വിരാജും എത്തിയിരുന്നു. ലൂസിഫറിനെ പറ്റി ഏറെ വിശേഷങ്ങൾ ഇരുവരും പങ്കു വയ്ക്കുകയയും ചെയ്തു. അവതരണ മികവ് കൊണ്ടും എന്റർടൈൻമെന്റ് വാല്യൂ കൊണ്ടും ഏറെ പ്രേക്ഷക പ്രീതി നേടിയ അവാർഡ് ഷോ ആണ് ഏഷ്യാനെറ്റ് അവാർഡ്‌സ്..

ഏഷ്യാനെറ്റിന്റെ ഇരുപത്തിയൊന്നാം ഫിലിം അവാർഡ്സ് ആണ് ഇന്നലെ നടന്നത്. നിരവധി നല്ല പ്രോഗ്രാമുകളാൽ സമ്പുഷ്ടമായിരുന്നു ഏഷ്യാനെറ്റ് അവാർഡ്‌സ്. ടെലിവിഷൻ സംപ്രേക്ഷണം ഉടൻ ഉണ്ടാകുമെന്നു അറിയുന്നു. എന്നാൽ മോഹൻലാലിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചതിൽ കുറച്ചു വിഭാഗം പ്രേക്ഷകർക്ക് അമർഷം ഉണ്ടെന്നു സോഷ്യൽ മീഡിയ ചർച്ചകളിലൂടെ അറിയുന്നു