ഏഴാം ദിനം വിവേകിന്റെ ആദ്യ സിനിമ ഉപേക്ഷിച്ചു ഫഹദ്.. പകരം ഒരുക്കിയ അതിരൻ കൈയടികൾ നേടുന്നുനവാഗതനായ വിവേക് ഒരുക്കിയ ചിത്രമാണ് അതിരൻ. ഫഹദ് ഫാസിലും സായി പല്ലവിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ദേശിയ പുരസ്‌കാരം നേടിയ പി എഫ് മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പ്രകാശ് രാജ്, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടി മുന്നേറുകയാണ്.

ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ തന്റെ കഴിവിൽ ഫഹദ് കാണിച്ച വിശ്വാസമാണ് എന്ന് സംവിധായകൻ വിവേക് പറയുന്നു. അക്കാദമിക്കൽ ആയി സംവിധാനം പഠിക്കുകയോ, സിനിമയിൽ ആരുടെയെങ്കിലും സംവിധാന സഹായി ആകുകയോ ചെയ്യാതെ ആണ് വിവേക് അതിരൻ ഒരുക്കിയത്. മേക്കിങ്ങിൽ അന്താരാഷ്ട്ര നിലവാരം പുലർത്തിയ ചിത്രം സംവിധായകന് ഏറെ കൈയടികൾ നേടിക്കൊടുക്കുന്നു. കുറച്ചു ചിത്രങ്ങൾ വിതരണത്തിനെടുത്ത പരിചയം മാത്രമാണ് വിവേകിന് കൈമുതലായി ഉണ്ടായിരുന്നത്.

ആദ്യം ഫഹദിനെ നായകനാക്കി വിവേക് പ്ലാൻ ചെയ്തത് ആണെങ്കിലും അല്ലെങ്കിലും എന്ന ചിത്രമാണ്. ഒരു ഫ്യൂണറൽ കോമഡി ആയ ചിത്രത്തിന്റെ ഏഴാം ദിവസം ഫഹദ് ആ ചിത്രം വേണ്ടാന്ന് പറഞ്ഞു. പകരം മറ്റൊരു സിനിമ നൽകാം എന്ന് വിവേകിന് വാക്ക് നൽകി. നിർമ്മാതാവിന് പണം മടക്കി നൽകിയതും ഫഹദാണ്. ഫഹദ് അന്ന് വിവേകിനോട് പറഞ്ഞത്. ഇതിനേക്കാൾ നല്ലതായിരിക്കും നിങ്ങളുടെ ആദ്യ സിനിമ എന്നാണ്. അതിരനിലേക്ക് പി എഫ് മാത്യൂസ് കൂടെ എത്തിയതോടെ ഫഹദ് പറഞ്ഞത് പോലെ ചിത്രം വലുതായി.

Comments are closed.