ഏറ്റവും വേഗത്തിൽ 150 കോടി പിന്നിടുന്ന ചിത്രമായി മെർസൽ

0
186

വിജയ് അറ്റ്ലീ ചിത്രം മെർസൽ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു മുന്നേറുകയാണ്. ജി എസ് ടിയുമായി ബന്ധപെട്ടു ഉയരുന്ന പ്രശ്നങ്ങളെ പോലും മൈലേജ് ആയി കണ്ടു തന്നെ മുന്നേറുന്ന കാഴ്ചയാണിപ്പോളും ബോക്സ് ഓഫീസിൽ കാണാനാകുന്നത്. ഏറ്റവും വേഗത്തിൽ 100 കോടി കളക്ഷൻ നേടുന്ന തമിഴ് ചിത്രമായ മെർസൽ തമിഴ്‌നാട് നിന്നും ഏറ്റവുമധികം കളക്ഷൻ നേടിയ മൂന്ന് ചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു.

ഏറ്റവും വേഗത്തിൽ 150 കോടി നേടുന്ന തമിഴ് ചിത്രം എന്ന നേട്ടവും മെർസൽ പിന്നിട്ടു കഴിഞ്ഞു. കളക്ഷന്റെ കാര്യത്തിൽ ഇനി തമിഴ് ബാഹുബലിയും, യെന്തിരനും മാത്രമേ മെർസലിന് മുന്നിലുള്ളൂ. ബാഹുബലി 2 കളക്ഷന് തൊട്ടു അടുത്താണ് ഇപ്പോൾ ചിത്രമുള്ളത്. ഈ സ്റ്റഡി റേറ്റ് നിലനിർത്തുകയാണെങ്കിൽ ഉടൻ മെർസൽ ആ റെക്കോർഡും മറികടക്കും