ഏറ്റവും ഇഷ്ടപ്പെട്ട ഇടി ലാലേട്ടന്‍റെ.. കിരീടത്തിലെയും സഫടികത്തിലെയും ഇടി ഭയങ്കര ഇഷ്ടം – ജോജു

0
20

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി തന്റെ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. . പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. ചിത്രം ഇന്ന് റീലീസ് ചെയ്യതു.

ഗംഭീര അഭിപ്രായമാണ് ചിത്രം നേടുന്നത്, ജോജുവിന്റെ പൊറിഞ്ചു എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് തന്നെയായിരിക്കും എന്നാണ് ആദ്യ റിവ്യൂകൾ സൂചിപ്പിക്കുന്നത്. തൃശൂർ ജീവിച്ചിരുന്ന ഒരാൾ ആയിരുന്നു കാട്ടാളൻ പൊറിഞ്ചു. ഒരു സ്റ്റണ്ട് സീനോടെ ആണ് ചിത്രത്തിലേ പൊറിഞ്ചുവിന്റെ ഇൻട്രോഡക്ഷൻ. ആ ആക്ഷൻ സീനിനെ കുറിച്ചു ജോജു പറയുന്നത് ഇങ്ങനെ “തൃശൂരിലാണ് ഫൈറ്റ് സീന്‍ ചിത്രീകരിച്ചത്. ലൊക്കേഷനിലേക്ക് വീട്ടില്‍ നിന്നും രണ്ട് കിലോമീറ്ററുകളേ ഉണ്ടായിരുന്നുള്ളു. പത്ത് മൂവായിരം പേരോളം ഷൂട്ടിങ് കാണാന്‍ നില്‍ക്കുന്നുണ്ടായിരുന്നു.മിക്കവരെയും അറിയാം..

ജോഷി സാറിനെ സംതൃപ്തിപെടുത്തുക എന്നതിന് മുകളിൽ അവരെ കൊണ്ട് കൈയടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് കൊണ്ട് തന്നെ യാഥാർഥ്യം എന്ന് തോന്നുന്ന തരത്തിൽ ആയിരുന്നു ആ രംഗങ്ങൾ അഭിനയിച്ചത്. സീനിന് മുന്നേ ആലോചിച്ചു ആരുടെ ഫൈറ്റ് സീനുകളാണ് ഇഷ്ടമെന്ന്. ഏറ്റവും ഇഷ്ടപ്പെട്ട ഇടി ലാലേട്ടന്റെയാണ്,, കിരീടത്തിലെ ഇടി, സ്ഫടികത്തിലെ ആട് തോമയുടെ ഇടി..”