എന്‍റെ യഥാര്‍ത്ഥ ബിഗ് ബ്രദര്‍ മമ്മുക്കയാണ്- സിദ്ദിഖ്സിദ്ദിഖ്, മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റെർറ്റൈനെർ സിനിമകൾ ഒരുക്കിയ സംവിധായകനാണ് സിദ്ദിഖ്. ഇപ്പോഴും സിനിമ മേഖലയിൽ സജീവമായി തുടരുന്ന അദ്ദേഹം ഇപ്പോൾ ഒരു നിർമ്മാതാവ് കൂടെയാണ്. ഭാസ്കർ ധി റാസ്കലിന്റെ തമിഴ് പതിപ്പിന് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ.

തമിഴ് നടി റജീന കസാന്ദ്ര നായികയാകുന്ന ചിത്രത്തിൽ ഹിന്ദി താരവും സൽമാൻ ഖാന്റെ സഹോദരനുമായ അര്ബാസ് ഖാനും അഭിനയിക്കുന്നുണ്ട്. മൂന്ന് സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ അനൂപ് മേനോനും സാരജനോ ഖാലിദും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തന്റെ ജീവിതത്തിലെ ബിഗ് ബ്രദർ ആരെന്നു സിദ്ദിഖ് കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ. “സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് തന്നെ ആശ്രയിച്ചു ജീവിക്കുന്നവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ആളായിരിക്കുമല്ലോ ബിഗ് ബ്രദര്‍.

സിനിമ അല്ലാതെയുള്ള കാര്യങ്ങളില്‍ പോലും മമ്മുക്ക എനിക്ക് ബിഗ് ബ്രദറാണ്. എന്‍റെ വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങിച്ചതില്‍ പോലും മമ്മുക്കയുടെ ഒരു സ്വാധീനമുണ്ട്. തൊട്ടടുത്തുള്ള സ്ഥലം മമ്മുക്കയാണ് വാങ്ങിച്ചത്. അങ്ങനെ എന്‍റെ എല്ലാ നല്ല കാര്യങ്ങളിലും മമ്മുക്കയ്ക്ക് താല്‍പ്പര്യമുണ്ട്”.

Comments are closed.