എന്‍റെ പ്രണയത്തിന്‍റെ പുഞ്ചിരി; ഭാര്യയുടേയും മകന്‍റേയും ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്ഒരു രാജമല്ലി വിരിയുന്ന പോലെയെന്ന പാട്ടും മൂളി ഫാസിൽ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് കടന്നു വന്നിട്ട് വർഷങ്ങൾ ഇരുപതിന്‌ മേലെയായി. തന്റെ ആരാധിക കൂടെ ആയിരുന്ന ആയിരുന്ന പ്രിയയെ ആണ് ചാക്കോച്ചൻ വിവാഹം ചെയ്തത്. പതിനാലു വർഷങ്ങൾക്ക് മുൻപാണ് വിവാഹം നടന്നത്. പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷം ഈ ഏപ്രില്‍ മാസം ചാക്കോച്ചന് ഒരു കുഞ്ഞു പിറന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ചാക്കോച്ചൻ തന്നെയായിരുന്നു ഈ കാര്യം അറിയിച്ചത്.

ഇന്നലെ മാതൃ ദിനത്തോട് അനുബന്ധിച്ചു ചാക്കോച്ചൻ കുഞ്ഞിനെ എടുത്തു കൊണ്ട് ചിരിതൂകി നിൽക്കുന്ന ഭാര്യ പ്രിയയുടെ ചിത്രവും പുറത്തു വിട്ടിരുന്നു. എന്‍റെ പ്രണയത്തിന്‍റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി എന്ന ക്യാപ്ഷൻ ആണ് ചാക്കോച്ചൻ നൽകിയത് ചിത്രത്തിന്. ഒപ്പം മാതൃദിനാശംസകളും ചാക്കോച്ചൻ നേർന്നു. ചാക്കോച്ചന്റെ മകന് ഇസഹാക്ക് കുഞ്ചാക്കോ എന്നാണ് പേരിട്ടിരിക്കുന്നത്. ചാക്കോച്ചൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പേര് പുറത്തു വിട്ടത്.

2005 ഏപ്രിൽ രണ്ടിനാണ് പ്രിയയെ ചാക്കോച്ചൻ ജീവിതസഖിയാക്കിയത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം
1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ആണ് ചാക്കോച്ചൻ നായകനായി അരങ്ങേറിയത്. ചിത്രം ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു….

Comments are closed.