എന്റെ കരിയർ ബെസ്റ്റ് റോൾ ആയിരിക്കും തുറമുഖത്തിലേത് – ഇന്ദ്രജിത്രാജീവ് രവി ചിത്രം തുറമുഖത്തിന്റെ ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്. നിവിൻ പോളി, ഇന്ദ്രജിത് സുകുമാരൻ, ബിജു മേനോൻ, നിമിഷ സജയൻ,അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത് തുടങ്ങി വലിയൊരു താര നിര ചിത്രത്തിലുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് തുറമുഖം. പേര് സൂചിപ്പിക്കും പോലെ കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട ഒരു സ്റ്റോറി ലൈൻ ആണ് സിനിമക്ക് ഉള്ളത്..

ചിത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതായിരിക്കും എന്നാണ് ഇന്ദ്രജിത് ഒരു അഭിമുഖത്തിൽ ചിത്രത്തിലെ വേഷത്തിനെ കുറിച്ച് പറഞ്ഞത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട സിനിമയാണ് തുറമുഖം. ഇന്ദ്രാജിത് അഭിനയിക്കുന്ന കഥാപാത്രവും ജീവിച്ചിരുന്ന ഒരാളെ ബേസ് ചെയ്താണ് സൃഷ്ടിച്ചത് ആണ്.

1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലമാണ് ചിത്രത്തിന് ഉള്ളത്. 1950 കളിൽ കൊച്ചി ഹാർബറിൽ നില നിന്നിരുന്ന ചാപ്പാ സിസ്റ്റത്തിനു എതിരെ നടന്ന പ്രതിഷേധമാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. അന്ന് നടന്ന പ്രതിഷേധത്തെ തുടർന്ന് പ്രതിഷേധക്കാർക്ക് എതിരെ പോലീസ് വെടി വയ്പ്പ് നടക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു. കെ എം ചിദംബരം ഇതിനെ കുറിച്ച് ഒരു നാടകം രചിച്ചിരുന്നു പിന്നീട്. അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരമാണ് തുറമുഖത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

Comments are closed.