എന്റെ അമ്മവയറ്റിൽ ഉണ്ണിയുണ്ടല്ലോ; സന്തോഷവാർത്ത പങ്കിട്ട് അമ്പിളി ദേവി

0
367

വീണ്ടും അമ്മയാകുവാൻ പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരോട് പങ്കു വയ്ച്ചു നടി അമ്പിളി ദേവി. വിഷു ദിനത്തിലാണ് സമൂഹ മാധ്യമങ്ങളിലൂടെ അമ്പിളി ദേവി ഈ വാർത്ത അറിയിച്ചത്. ഒപ്പം ഭർത്താവ് ആദിത്യനും മകൻ അമർനാഥുമായി ഉള്ള ചിത്രവും പങ്കു വച്ചിട്ടുണ്ട്. മകൻ അമ്മയുടെ വയറ്റിൽ ഉമ്മ വയ്ക്കുന്ന ചിത്രത്തോടൊപ്പമുള്ള കുറിപ്പ് ഇങ്ങനെ. “എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടല്ലോ..ദൈവം എനിക്കുതന്ന സമ്മാനം..”

ഇന്നുമുതൽ എന്റെ കുഞ്ഞുവാവക്കായുള്ള കാത്തിരിപ്പ്. എനിക്കും എന്റമ്മക്കും അച്ഛനും ഞങ്ങടെ ഉണ്ണിവാവക്കും വേണ്ടി എല്ലാവരും പ്രാർഥിക്കണേ.. ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..

നടിയും നർത്തകിയുമായ അമ്പിളി ദേവിയുടെ രണ്ടാം വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു.നടൻ ജയൻ ആദിത്യനാണ് അമ്പിളി ദേവിയെ വിവാഹം ചെയ്തത്. ഒരുവരും സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരും ഇപ്പോൾ ഒരു സീരിയലിൽ ഒരുമിച്ചു വേഷമിടുന്നവരുമാണ്. ഇരുവരുടെ വീട്ടുകാർ നിശിചയിച്ചു നടത്തിയ വിവാഹമാണിത്. അമ്പിളി ദേവിയുടെ ആദ്യ വിവാഹം ക്യാമറാമാൻ ലോവെലുമായി 2009 ൽ കഴിഞ്ഞതായിരുന്നു.

അമ്പിളി ദേവി വിവാഹത്തിന് ശേഷവും നൃത്ത രംഗത്ത് സജീവമായിരുന്നു. സ്റ്റേജ് പ്രോഗ്രാമുകളിൽ സ്ഥിരം സാന്നിധ്യമായിരിന്നു. ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, മീരയുടെ ദുഖവും മുത്തുവിന്‍റെ സ്വപ്നവും തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീന്‍ സീരിയലുകളിലൂടെയാണ് അമ്പിളി ദേവി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.