എന്നെ കണ്ടയുടന്‍ അപ്പാനി ഇങ്ങ് അടുത്തുവരൂ എന്നാണ് ലാലേട്ടന്‍ വിളിച്ചത് – അപ്പാനി ശരത്കട്ട ലോക്കല്‍ എന്ന ടാഗ്‌ ലൈനോടെ പുറത്തിറങ്ങി പ്രേക്ഷകർകരുടെ മനസിൽ സ്ഥാനം പിടിച്ച ലിജോ പല്ലിശ്ശേരി ചിത്രമാണ് “അങ്കമാലി ഡയറീസ്‌”. അതിൽ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് ശരത് കുമാർ. അങ്കമാലി ഡയറീസ് കഴിഞ്ഞതോടെ കൈനിറയെ ചിത്രങ്ങളുമായി ആണ് ശരത് കുമാർ ഇനി വെള്ളിത്തിരയിൽ മിന്നാൻ പോകുന്നത്. മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ശ്രദ്ധയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ V R ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന മറ്റൊരു മോഹൻലാൽ ചിത്രം ഓടിയനിലും ശ്രദ്ധയമായ കഥാപാത്രം അവതരിപ്പിക്കാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് ഈ താരം. തന്നെ ഇപ്പോഴും പലരും അപ്പാനി രവി എന്നാണ് വിളിക്കുന്നതെന്നും അതിൽ അതിവ സന്തുഷ്ടനാണ് എന്നു ശരത് കുമാര്‍ പറയുന്നു. ഒരു ലാലേട്ടൻ ഫാനായ ശരത് കുമാർ അദ്ദേഹത്തെ ആദ്യമായി കണ്ട അനുഭവത്തെ കുറിച്ചും പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശരത് കുമാർ ഈ കാര്യം വ്യക്തമാക്കിയത്.

ഞാന്‍ ലാലേട്ടന്റെ കടുത്ത ആരാധകനാണ്. ജീവിതത്തില്‍ എന്നെങ്കിലും കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയോടൊപ്പം മുഴുനീള വേഷം ചെയ്തത് സ്വപ്നം പോലെ തോന്നുന്നു. അദ്ദേഹം സെറ്റില്‍ എത്തിയ ആദ്യ ദിവസം ഞാന്‍ അവിടെ ഇല്ലായിരുന്നു. ലാല്‍ജോസ് സാറിനോട് ലാലേട്ടന് അപ്പാനി രവി അല്ലേ കൂടെ അഭിനയിക്കുന്നത്, അവന്‍ എവിടെ എന്ന് തിരക്കിയെന്ന് സാര്‍ പറഞ്ഞു. അതൊക്കെ കേട്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്റെ തലേദിവസം ഭയങ്കര ടെന്‍ഷനായിരുന്നു. അദ്ദേഹത്തിനെ കാണുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം കുളിച്ചു. അത് എന്തിനാണെന്ന് എനിക്കറിയില്ല. നരസിംഹത്തിലെ ‘നിങ്ങളെയും ഗുരുവായൂരപ്പനെയുമൊക്കെ കൂടുതല്‍ തവണ എന്തിനാ കാണുന്നത്, ആദ്യം കാണുമ്പോള്‍ തന്നെ മനസിലങ്ങ് കയറുകയല്ലേ?’ എന്ന ഡയലോഗാണ് എനിക്ക് ഓര്‍മ്മവന്നത്. അത്തരം ഒരു പ്രത്യേക ആരാധനയാണ് ലാലേട്ടനോട്. ഭാഗ്യത്തിന് അദ്ദേഹത്തിനോടൊപ്പമുള്ള ഡയലോഗ് ആദ്യ ഷോട്ടില്‍ തന്നെ ശരിയായി.

മോഹൻലാൽ എന്ന വ്യക്തിയെ പരിചയപ്പെട്ടപ്പോൾ താരത്തോടുള്ള ഇഷ്ടം കൂടി. മറ്റുള്ളവർക്കാണ് അദ്ദേഹം താരം. അദ്ദേഹത്തിന് സ്വയം താൻ ഒരു താരമാണെന്ന ഭാവമേയില്ല, വളരെ സാധാരണക്കാരനായിട്ടാണ് എല്ലാവരോടും അദ്ദേഹം ഇടപെടുന്നത്. ചില നേരത്തൊക്കെ അതിശയിച്ചുപോകും ഇത്രെയും തിരക്കുള്ള ഒരാൾക്ക് എങ്ങനെ ഇത്ര കൂൾ ആയി ഇരിക്കാൻ സാധിക്കുന്നു. ചിരിച്ച മുഖത്തോടെ അല്ലാതെ അദ്ദേഹത്തെ സെറ്റിൽ കണ്ടിട്ടേയില്ല. എന്നെ കണ്ടയുടന്‍ അപ്പാനി ഇങ്ങ് അടുത്തുവരൂ എന്നു പറഞ്ഞാണ് വിളിച്ചത്. തോളില്‍തട്ടി അങ്കമാലി സിനിമ കണ്ടു, നന്നായിരുന്നു അദ്ദേഹം എന്നു പറഞ്ഞു.” – ശരത് കുമാർ പറയുന്നു.

Comments are closed.