എന്നെ ഓര്‍ക്കാതിരുന്ന പലരും പൊറിഞ്ചു മറിയം ജോസിന്റെ ട്രൈലെർ കണ്ടു കഥ പറയാൻ വിളിച്ചു… നൈല ഉഷ

0
13

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്.ഒരിടവേളക്ക് ശേഷമാണു നൈല ഉഷ ക്യാമറക്ക് മുന്നിൽ എത്തുന്നത് .അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിളയുടെ വാക്കുകൾ ഇങ്ങനെ..

ഒരു സിനിമ ചെയ്താല്‍ അഞ്ചോ ആറോ മാസം കഴിഞ്ഞോ ചിലപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞോ ആവും ഞാനൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്,അപ്പോള്‍ സെറ്റില്‍ പോയി കംഫര്‍ട്ടബിളാകാന്‍ കുറേ സമയമെടുക്കും. സംവിധായകരും സഹതാരങ്ങളുമൊക്കെയായിട്ടുള്ള കെമിസ്ട്രിയാണ് നമ്മളെയതിന് സഹായിക്കുക.അങ്ങനെയാവാത്ത സിനിമകളുമുണ്ട്. വളരെ ബുദ്ധിമുട്ടി, കാണുമ്പോള്‍ ‘അയ്യോ ഞാനെന്താണീ അഭിനയിച്ചിരിക്കുന്നത്’ എന്ന് സിനിമകളാണ് കൂടുതലും. ഞാനൊരു മികച്ച നടിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.ഇതുവരെ ചെയ്തതില്‍ എന്റെ പ്രകടനത്തില്‍ 70 ശതമാനമെങ്കിലും സന്തോഷം തോന്നിയിട്ടുള്ളത് ഈ സിനിമയിലാണ്..

പൊറിഞ്ചുവിന്റെ ട്രെയിലര്‍ കണ്ടിട്ട് മാത്രം കുറെ ആളുകള്‍ എന്നെ കഥപറയാന്‍ വിളിച്ചിട്ടുണ്ട്. അതെനിക്കു വളരെ സന്തോഷം തോന്നി. കാരണം എന്നെ ഓര്‍ക്കാതിരുന്ന പലരും ഈ സിനിമയുടെ ട്രെയിലര്‍ കണ്ടിട്ട് കഥ പറയാന്‍ വിളിക്കുക ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിപ്പോയി.