എനിക്കിത് നേരത്തെ അറിയാമായിരുന്നു.. ഇനിയത് ലോകത്തിനും മനസിലാകും – പ്രിത്വിയെ കുറിച്ച് സിദ്ധാർഥ്‌ലൂസിഫർ എന്ന ചിത്രം നൽകുന്ന പ്രതീക്ഷകൾ വാനോളം ആണ് പ്രേക്ഷകന്. മുരളി ഗോപി തിരക്കഥയൊരുക്കി പ്രിത്വിയുടെ സംവിധാന മികവിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം തിയേറ്ററുകളിൽ 28 നു എത്തും. ഇന്നലെ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നിരുന്നു. ഗംഭീര പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. മലയാളത്തിൽ വന്നിട്ടുള്ളതിൽ വച്ചേറ്റവും മികച്ച ട്രൈലെർ കട്ടുകൾ ആണ് ലുസിഫെറിന്റേത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇത് വരെ തന്നെ രണ്ടു മില്യൺ കാഴ്ചക്കാർ ട്രെയിലറിന് ലഭിച്ചു. ഇന്നലെ ഒൻപതു മാനിക്കാണ് ട്രൈലെർ റീലീസ് ചെയ്തത്. മലയാളത്തിലെ എല്ലാ റെക്കോര്ഡുകളെയും തകർക്കുന്ന തരത്തിലെ കുതിപ്പ് ആണ് ട്രൈലർ നടത്തുന്നത്. ട്രൈലർ സെലിബ്രിറ്റികൾ ഉൾപ്പടെ ഉള്ളവർ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ തമിഴ് ചലച്ചിത്ര താരം സിദ്ധാർഥും ഉണ്ട്.


പ്രിത്വിയുടെ അടുത്ത സുഹൃത്ത് കൂടെയായ സിദ്ധാർഥ്‌ ട്രയിലർ ഷെയർ ചെയ്ത ശേഷം ട്വിറ്ററിൽ കുറിച്ചതിങ്ങനെ. “എനിക്കിത് നേരത്തെ അറിയാമായിരുന്നു.. ഇനി ലോകവും മനസിലാക്കും. സിനിമകൾ ഒരുക്കാനായി ജനിച്ച ഒരുവനാണ് പൃഥ്വിരാജ്. ലൂസിഫർ ട്രൈലെർ അതി ഗംഭീരമായി അനുഭവപെട്ടു. ചിത്രം സ്‌ക്രീനുകളിൽ കാണാൻ കാത്തിരിക്കാൻ വയ്യടാ മോനെ. എല്ലാ നല്ല അർത്ഥത്തിലും ഒരു ഡെമി ഗോഡ് സൂപ്പർസ്റ്റാർ തന്നെയാണ് മോഹൻലാൽ ”

Comments are closed.