ഋശ്യശൃംഗനും വൈശാലിയും…. അന്നും ഇന്നും….വൈശാലിയിലെ ഋശ്യശൃംഗന്‍ എന്ന ഒരൊറ്റ കഥാപാത്രം മതി മലയാളികള്‍ സഞ്ജയ് മിത്രയെ ഒരായുഷ്‌കാലം ഓര്‍ത്തിരിക്കാന്‍.അതുപോലെ തന്നെയാണ് അതേ ഋഷിശൃംഗന്റെ മനസ്സിളക്കാൻ വന്ന ദേവദാസി പെൺകൊടി വൈശാലിയുടെ വേഷത്തിൽ എത്തിയ സുവർണ്ണയെയും മറക്കാൻ മലയാളിക്കാകില്ല. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അവർ പ്രണയിച്ചു. ഒടുവിൽ പത്തു വര്ഷം നീണ്ട പ്രണയത്തിനു ശേഷം അവർ ഒന്നിച്ചു.

എന്നാൽ പിന്നീട് ഇരുവരും ഈ ബന്ധം ഉപേക്ഷിചിരുന്നു. അടുത്തിടെ മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നു എന്ന പ്രോഗ്രാമിൽ അവർ വർഷങ്ങൾക്ക് ശേഷം ഒന്നിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണു ഇരുവരും പൊതു വേദിയിൽ ഒന്നിച്ചത്. മനസ്സിൽ ഇപ്പോഴും ഇവർ പഴയ പ്രണയം സൂക്ഷിക്കുന്നുണ്ടെന്നു പ്രോഗ്രാമിനിടെ തുറന്നു പറഞ്ഞു. സുവർണ്ണയുടെ വാക്കുകൾ ഇങ്ങനെ…

വൈശാലിയുടെ സെറ്റിൽവെച്ചാണ് ആദ്യമായി സഞ്ജയ്‌യെ കാണുന്നത്. ആദ്യദിവസം തന്നെ ഭരതൻ സർ ചെയ്യാൻ പറഞ്ഞത് ക്ലൈമാക്സിലെ ചുംബനരംഗമാണ്. എങ്ങനെ ചെയ്യുമെന്നുള്ള ആശങ്ക രണ്ടുപേർക്കുമുണ്ടായിരുന്നു. അഞ്ച് ടേക്ക് എടുത്തശേഷമാണ് ശരിയായത്. ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതം മാറ്റിമറിച്ച സിനിമയാണ് വൈശാലി. വൈശാലിയിലൂടെയാണ് സഞ്ജയ് ജീവിതത്തിലേക്ക് വരുന്നത്.

ഒരുമിച്ച് ജീവിച്ചിരുന്ന കാലമത്രയും ഞങ്ങൾ സന്തോഷത്തിൽ തന്നെയായിരുന്നു. ദൗർഭാഗ്യവശാൽ വിവാഹമോചിതരാകേണ്ടി വന്നു. പക്ഷെ ഇപ്പോഴും മനസിൽ പഴയ പ്രണയമുണ്ട്. ഒരുവട്ടം പ്രണയംതോന്നിയാൽ അത് ജീവിതകാലം മുഴുവൻ മനസിലുണ്ടാകും. അദ്ദേഹത്തിന് എന്റെ ജീവിതത്തിലുണ്ടാകേണ്ട കാലം എത്രനാളാണെന്ന് ദൈവം നേരത്തെ തീരുമാനിച്ചതാണ്. ആ സമയമെത്തിയപ്പോൾ ജീവിതത്തിൽ നിന്നും അദ്ദേഹം പോയി, അങ്ങനെയാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയിൽ ശത്രുതയില്ല. എന്റെ മൂത്തമകനെ കണ്ടാൽ സഞ്ജയ്‌യെ പോലെ തന്നെയാണ്. മകൻ മുന്നിൽ നിൽക്കുമ്പോൾ സഞ്ജയ് മുന്നിൽ നിൽക്കുന്നത് പോലെ തന്നെയാണ് തോന്നുന്നത്. അകന്നാണ് കഴിയുന്നതെങ്കിൽ ഇഷ്ടപ്പെട്ടയാൾ സന്തോഷമായി കഴിയുന്നത് കാണുന്നതാണ് സന്തോഷം…

Comments are closed.