ഉർവശിയുടെ മകൻ കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞു കരയുമ്പോൾ ഞാൻ അവളെ അങ്ങോട്ട് പറഞ്ഞു വിടും – മനോജ്‌ കെ ജയൻമലയാളികളുടെ പ്രിയ താരമാണ് മനോജ്‌ കെ ജയൻ. ഏത് കഥാപാത്രം കൊടുത്താലും മനോഹരമാകുന്ന അപൂർവം നടന്മാരിൽ ഒരാൾ. ഉർവശിയുമായി ഉള്ള വിവാഹ മോചനത്തിന് ശേഷം അദ്ദേഹം ആശയെ വിവാഹം ചെയ്തിരുന്നു. ആശ തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളേറെയാണ് എന്ന് മനോജ്‌ കെ ജയൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനോജ്‌ കെ ജയൻ പറഞ്ഞതിങ്ങനെ..

‘കുടുംബ ജീവിതം എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു

‘ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞു കരയുമ്ബോള്‍ ഞാന്‍ അവളോട്‌ പറയാറുണ്ട് നീ പോയി കണ്ടിട്ട് വാ എന്ന്. എന്നിട്ട് ഞാന്‍ വണ്ടി കയറ്റി വിടുകയും ചെയ്യും. ഞങ്ങള്‍ക്കിടയില്‍ ശത്രുത മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ’. മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനോജ്‌ കെ ജയന്‍ വ്യകതമാക്കുന്നു .

‘എല്ലാത്തരം റോളുകളും അഭിനയിക്കാന്‍ കഴിയുന്ന നടനാണ് മനോജ്‌ കെ ജയനെന്ന് പലരും പറയാറുണ്ട്. പക്ഷെ എനിക്ക് അദ്ദേഹം ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല അച്ഛനാണ്. നല്ല ഭര്‍ത്താവാണ്, ഏറ്റവും നല്ല മകനാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ഞങ്ങളുടെ കൂടെയാണ്. അച്ഛനെ അത്രയും നന്നായി നോക്കുന്ന ഒരു മകനെ ഞാന്‍ എല്ലാ ദിവസവും കണ്മുന്നില്‍ കാണുകയാണ്’. മനോജ്‌ കെ ജയനെക്കുറിച്ച്‌ ഭാര്യ ആശയും പറയുന്നത് ഇങ്ങനെ

Comments are closed.