ഉറപ്പിച്ചു, രണ്ടാമൂഴത്തിൽ അമിതാഭ് ബച്ചനും

0
32

amitabh-bacchan

ഏറെക്കാലമായി മലയാള സിനിമ പ്രേക്ഷകകർ കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം, നിരവധി ഊഹാപോഹങ്ങൾക്ക് ശേഷം രണ്ടാമൂഴം സിനിമ സംഭവിക്കും എന്ന വാർത്ത മലയാളത്തിന്റെ പ്രിയ നടൻ ലാലേട്ടന്റെ വാക്കുകളിലൂടെ തന്നെ സ്ഥിതീകരിച്ചു. ഇപ്പോഴും സിനിമയുടെ കാസ്റ്റിംഗ് നെ സംബന്ധിച്ച് പല വാർത്തകളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്, പലതും കെട്ടിച്ചമച്ച വാർത്തകൾ ആണെന്നതാണ് പ്രേക്ഷകരെ പ്രതീക്ഷകളെ തല്ലികെടുത്തുന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ സംവിധായകൻ ശ്രീകുമാർ ഇതിനൊരു വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ്, ശ്രീകുമാർ പറയുന്നു രണ്ടാമൂഴത്തിൽ ഭീഷ്മർ ആയി വേഷമിടുന്നത് അമിതാഭ് ബച്ചൻ തന്നെയെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു അതോടൊപ്പം തന്നെ ഐശ്വര്യ റായ് രണ്ടാമൂഴത്തിന്റെ ഭാഗമാകും എന്ന വാർത്തയെ ശ്രീകുമാർ നിരാകരിക്കുകയും ചെയ്യുന്നു. കാസ്റ്റിംഗ് പൂർണമായും കഴിഞ്ഞിട്ടില്ലെന്നും, ഉടൻ തന്നെ അതിൽ തീരുമാനം ഉണ്ടാകുമെന്നും ശ്രീകുമാർ പറയുന്നു.

മലയാളത്തിന്റെ ബഹുമാന്യനായ എഴുത്തുകാരൻ M T വാസുദേവൻ നായർ ഭീമന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ രണ്ടാമൂഴം എന്ന നോവലാണ് ശ്രീകുമാർ സിനിമയാക്കാൻ പോകുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് സിനിമ ഒരുങ്ങുന്നത് അതോടൊപ്പം തന്നെ പുലിമുരുഗനിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ തന്നെയാണ് രണ്ടാമൂഴത്തിന്റെയും ആക്ഷൻ കൊറിയോഗ്രാഫർ. എ ആർ റഹ്‌മാനാണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് എന്നതാണ് രണ്ടാമൂഴത്തെ സംബന്ധിച്ച മറ്റൊരു വാർത്ത. മലയാള സിനിമയെ പ്രതീക്ഷിക്കാൻ കഴിയാത്ത ഉയരങ്ങളിൽ എത്തിച്ച മോഹൻലാൽ ആണ് രണ്ടാമൂഴത്തിൽ ഭീമനായി വേഷമിടുന്നത്. മോഹൻലാൽ ന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികകല്ലാകും രണ്ടാമൂഴം എന്നതിൽ സംശയമില്ല. ഇതിനു മുൻപ് മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാറിൽ മോഹൻലാലും അമിതാഭ് ബച്ചനും ഒരുമിച്ചിരുന്നു. എന്തുകൊണ്ടും മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമയാകും രണ്ടാമൂഴം…