ഉറക്കത്തിലാണോ മാൻ എന്ന് ആരാധകൻ.. വോട്ട് ചെയ്യാൻ 7 മണിക്കൂർ ഉറക്കവും കളഞ്ഞു തെങ്കാശിയിൽ നിന്ന് ഇരിങ്ങാലക്കുട എത്തിയ കാര്യം പറഞ്ഞു ടോവിനോഇന്ന് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ദിനമാണ്. അതിരാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യു പ്രകടമായിരുന്നു.സെലിബ്രിറ്റികൾ അടക്കമുള്ളവർ അതി രാവിലെ തന്നെ പല കേന്ദ്രങ്ങളിലും വോട്ടുകൾ രേഖപ്പെടുത്തി. നടൻ ടോവിനോ തോമസും വോട്ട് രേഖപെടുത്താൻ അതി രാവിലെ തന്നെ എത്തിയിരുന്നു. ഇരിങ്ങാലക്കുടയിലാണ് വോട്ട് രേഖപ്പെടുത്താൻ ടോവിനോ എത്തിയത്…

ടോവിനോ അതിനു ശേഷം മഷി പുരട്ടിയ തന്റെ വിരൽ ഉയർത്തി കാണിച്ചു ഒരു ഫോട്ടോയും ഇൻസ്റ്റാഗ്രാമിൽ ടോവിനോ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റിനു താഴെ കമന്റ് ബോക്സിൽ ഒരു ആരാധകൻ ടോവിനോയോട് ചോദിച്ചത് ഇങ്ങനെ ” ഉറക്കത്തിലാണോ മാൻ..? “. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ മറുപടി പിന്നാലെ എത്തി. തെങ്കാശിയിൽ നിന്ന് ഉറക്കം പോലും കളഞ്ഞു വണ്ടി ഓടിച്ചാണ് വോട്ട് രേഖപ്പെടുത്താൻ താൻ എത്തിയതെന്ന് ആരാധകനോട് ടോവിനോ പറഞ്ഞു..

7 മണിക്കൂർ ഡ്രൈവ് ചെയ്താണ് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് ടോവിനോ നാട്ടിൽ എത്തിയത്. പ്രവീൺ പ്രഭാറാം സംവിധാനം ചെയുന്ന കൽക്കിയുടെ ഷൂട്ട് ആണ് തെങ്കാശിയിൽ നടക്കുന്നത്. ടോവിനോയുടെ ആദ്യത്തെ മാസ്സ് എന്റെർറ്റൈനെർ ആണ് ചിത്രം. പോലീസ് വേഷത്തിലാണ് ടോവിനോ ചിത്രത്തിൽ എത്തുന്നത്..

Comments are closed.