ഉയരെയുടെ കഥ കേട്ട ശേഷം പാർവതിയെ ഫോൺ വിളിച്ചു ചൂടായി.. ആസിഫ് പറയുന്നതിങ്ങനെഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന് തന്നെ ആണ്. വില്ലൻ വേഷമാണെന്നു അറിഞ്ഞിട്ട് കൂടെ വളരെയധികം സന്തോഷത്തോടെ ആണ് ആ വേഷം സ്വീകരിച്ചതെന്ന് ആസിഫ് പറയുന്നു. ആദ്യമായി ആണ് തന്റെ സിനിമ കണ്ടിട്ട് മുന്നിൽ വന്നിരുന്നെങ്കിൽ ഒരു തല്ലു തന്നേനെ എന്നൊക്കെ ആളുകൾ മെസ്സേജ് അയച്ചു പറയുന്നത് എന്നാണ് ആസിഫ് അടുത്തിടെ വ്യക്തമാക്കിയത്. ഗോവിന്ദിനെ വ്യക്തമായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞെന്നും തന്നിലും ഒരു ഗോവിന്ദുണ്ടെന്നു ആസിഫ് പറയുന്നു.

ഉയരെയുടെ കഥ കേട്ട ശേഷം പാർവതിയെ ഫോൺ ചെയ്ത കാര്യം ആസിഫ് പറയുന്നതിങ്ങനെ “ഗോവിന്ദിനെ എല്ലാവര്ക്കും റിലേറ്റ് ചെയ്യാൻ കഴിയുന്നുണ്ട്.ഉയരെ കണ്ടിട്ട് എനിക്ക് മെസ്സേജ് അയച്ച പെൺകുട്ടികളുടെ വാക്കുകളിലും അവരുടെ ജീവിതത്തിൽ എവിടെയോ ഒരു ഗോവിന്ദിനെ കടന്നു വന്നത് എനിക്ക് മനസിലാക്കാൻ പറ്റി. ബോബി സഞ്ജയ് സ്ക്രിപ്റ്റ് പറഞ്ഞ ശേഷം പറഞ്ഞത് ഒരുപാട് ഗ്രേ ഷെഡ് ഉള്ള കഥാപാത്രമാണ് എന്നാണ് പക്ഷെ സ്ക്രിപ്റ്റ് കേട്ട ത്രില്ലിൽ ആയിരുന്നു ഞാൻ കാരണം എനിക്ക് അങ്ങനെ ഒരുപാട് ഗോവിന്ദുമാരെ അറിയാം, ഒരു പരിധി വരെ ഞാൻ തുടങ്ങി ഒരുപാട് റെഫർ ചെയ്യാൻ പറ്റും എനിക്കത്. എന്റെ പഴയ ഗേൾ ഫ്രണ്ട്സ് ഒക്കെ ഉയരെ പറഞ്ഞിട്ടുണ്ടാകും ഇവൻ ജീവിതത്തിൽ കാണിച്ചത് തന്നെയാണല്ലോ സിനിമയിലും കാണിക്കുന്നത് എന്ന്.

സ്ക്രിപ്റ്റ് കേട്ട ശേഷം ഞാൻ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി എന്റെ വണ്ടി വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു. ഞാൻ അപ്പോൾ പാർവതിയെ ഫോണിൽ ഡയല് ചെയ്തു. അപ്പോൾ അവളുടെ ഫോൺ കാൾ വെയ്റ്റിംഗ് ആയിരുന്നു. ആരോടോ അവൾ സംസാരിക്കുകയാണെന്നു അറിയാമെങ്കിൽ കൂടെ ഞാൻ വീണ്ടും വീണ്ടും വിളിച്ചു. ഒടുവിൽ അവൾ ആ കാൾ കട്ട് ചെയ്തു എന്റെ കാൾ എടുത്തു. എന്നിട്ട് എന്നോട് എന്താ കാര്യം എന്ന് തിരക്കി. ” എന്റെ ഫോൺ എടുക്കാത്തത് എന്ത് കൊണ്ടാണ് നീ ” എന്ന് ഞാൻ തിരികെ ചോദിച്ചു. ഒന്നും മനസിലാകാതെ ഞെട്ടി നിൽക്കുന്ന അവളോട് ഞാനാ ചോദ്യം വീണ്ടും വീണ്ടും ഗോവിന്ദിനെ പോലെ ആവർത്തിച്ച് ചോദിച്ചു.. അപ്പോൾ എനിക്ക് മനസിലായി ഇത് വർക്ഔട്ട് ആകുന്നുണ്ട് എന്ന്. ഗോവിന്ദിനെ എനിക്ക് ചെയ്യാൻ കഴിയുമെന്ന്…”

Comments are closed.