ഉണ്ടയുടെ വിജയാഘോഷം ഗാനഗന്ധർവ്വൻ സിനിമയുടെ ലൊക്കേഷനിൽ..ഫോട്ടോസ്..

0
191

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട ഇന്നലെ തീയേറ്ററുകളിൽ എത്തി. മമ്മൂട്ടിക്കൊപ്പം ഒരുപിടി മികച്ച താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പേര് സൃഷ്‌ടിച്ച ക്യരിയോസിറ്റി ചിത്രത്തിന് നല്ല രീതിയിലുള്ള ഹൈപ്പും പകർന്നു നൽകിയിട്ടുണ്ട്. തീയേറ്ററിലെ ആദ്യ ഷോ റഷ് അത് തെളിയിക്കുന്നതാണ്..എട്ടു കോടിയോളം രൂപ മുതൽ മുടക്കിൽ കേരളം കർണാടകം ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഉണ്ട, ഒരു യഥാർഥ സംഭവത്തെ പിന്തുടർന്ന് സൃഷ്ടിച്ച സിനിമയാണ്. 2014 ൽ പത്രമാധ്യമങ്ങളിൽ വന്നൊരു വാർത്തയാണ് സിനിമയ്ക്കു ആധാരം, അനുരാഗ കരിക്കിൻ വെള്ളം എന്നൊരു ഹിറ്റിനു ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രം സാങ്കേതിക തികവ് കൊണ്ടും താര ബാഹുല്യം കൊണ്ടും ബഹുദൂരം മുന്നിലാണ്. ഒരു വലിയ താരനിര ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം എത്തുന്നു..ചിത്രത്തിന് എങ്ങും മികച്ച റിപ്പോര്‍ട്ടുകളാണ്.

ടെൻഷൻ ബിൽഡിങ് എന്നത് ഒരു നല്ല സംവിധായകന് മാത്രമേ എക്സികുട്ട് ചെയ്യാൻ പറ്റു. ഉണ്ടയുടെ ഏറ്റവും വലിയ മികവും ആ ടെൻഷൻ ബിൽഡിങ് ആണ് . അതി ഗംഭീരമെന്നു പറയാനാകുന്ന രീതിയിൽ ഖാലിദ് റഹ്മാന് അതിനു കഴിഞ്ഞിട്ടുണ്ട്. അടുതെന്തു എന്ന് പ്രേക്ഷകന് എപ്പോഴും ചിന്തിക്കുന്ന രീതിയിൽ തിരക്കഥ വൃത്തിയായി പേസ് ചെയ്തിട്ടുമുണ്ട്. കഥക്ക് ആവശ്യമായ മൂഡ് കൊണ്ട് വരുന്നതിലും ഖാലിദ് റഹ്മാനും ടീമും വിജയിച്ചിട്ടുണ്ട് , എടുത്തു പറയേണ്ടത് കഥാപാത്രങ്ങളുടെ നിർമിതി തന്നെയാണ്. വളരെയധികം കഥാപാത്രങ്ങൾ വരുന്നതിൽ ഓരോത്തർക്കും പിന്നിലെ മൈന്യുട്ട് ഡീറ്റൈലിംഗ് ഒക്കെ… ഉണ്ടയുടെ വിജയാഘോഷം ഗാനഗന്ധർവ്വൻ സിനിമയുടെ ലൊക്കേഷനിൽ ഇന്നലെ നടന്നു ഫോട്ടോസ് കാണാം…