“ഉച്ചയോടെ ചാച്ചൻ വിളിച്ചു; ”ഞാൻ മരിക്കാൻ പോവുകയാണ്”- മകന്‍റെ ഹൃദയത്തില്‍ തൊട്ടുള്ള കുറിപ്പ്!

0
232

നാടക കളരികളിലൂടെ കലാ ജീവിതം തുടങ്ങിയ കെ എൽ ആന്റണി അടുത്ത കാലത്തായി ആണ് സിനിമ ലോകത് എത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിന്റെ ചാച്ചൻ ആയി കസറിയ താരം അതിനു ശേഷം ചില ചിത്രങ്ങളിലും വേഷമിട്ടു. ഫോർട്ട് കൊച്ചിക്കാരനാണു കെ.എൽ. ആന്റണി.കൊച്ചിൻ കലാകേന്ദ്രം എന്നൊരു നാടക സമിതി അദ്ദേഹം സൃഷ്ടിച്ചിരുന്നു. സ്വന്തം നാടകങ്ങൾ അതിലൂടെ അദ്ദേഹം പ്രേക്ഷക സമൂഹത്തിനു മുന്നിൽ എത്തിച്ചിരുന്നു.. ഹൃദയാഘാതമാണ് മരണ കാരണം. അച്ഛന്റെ മരണത്തെ കുറിച്ച് മകനും എഴുത്തുകാരനുമായ ലാസര്‍ ഷൈന്‍ കുറിച്ചത് ഇങ്ങനെ..

ഉച്ചയോടെ ചാച്ചൻ വിളിച്ചു; ”ഞാൻ മരിക്കാൻ പോവുകയാണ്… താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ടെ”ന്നു പറഞ്ഞു. എത്താവുന്ന വേഗതയിൽ എല്ലാവരും ഓടി; ചാച്ചൻ പിടി തന്നില്ല. അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം. അമ്പിളി ചേച്ചി ഒപ്പറേഷൻ തിയറ്ററിലാണ്. കാണാൻ പോയതായിരുന്നു ചാച്ചൻ. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്‌ഷോറിൽ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു. വീട്ടിൽ ചെന്ന് ആ താക്കോലെടുക്കട്ടെ… (വിവരങ്ങൾക്ക്- 9656805588, 9447358443, 9605985798)

പ്രസാധകൻ എന്ന പേരിലും എഴുത്തുകാരൻ എന്ന പേരിലും കെ എൽ ആന്റണി അറിയപ്പെട്ടിരുന്നു. വലിയ പ്രസാധകർ പുസ്തകങ്ങളാക്കാൻ മടിച്ച പല രചനകളും അദ്ദേഹം സ്വന്തം സ്ഥാപനത്തിലൂടെ പ്രാസദീകരിച്ചിട്ടു പ്രസദീകരിച്ചിട്ടുണ്ട്. മകൻ ലാസർ ഷൈൻ അറിയപ്പെടുന്ന എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമാണ്. ഭാര്യ ലീനയും നാടക പ്രവർത്തകയാണ്. 2013 ൽ രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള അമ്മയും തൊമ്മനും എന്ന നാടകത്തിൽ ഇവർ വേഷമിട്ടിരുന്നു. അന്ന് ആന്റണിക്ക് 73 വയസും ലീനക്ക് 60 വയസുമായിരുന്നു പ്രായം…