ഈ പലിശക്കാരൻ പരുന്തിനും മേലെ പറക്കും… ഇല്ലെങ്കിൽ പണി നിർത്തുമെന്ന് നിർമ്മാതാവ്..

0
49

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. മാന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. കൊച്ചിയും കോയമ്പത്തൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം..ജോബി ഇപ്പോൾ ചിത്രത്തിനെ കുറിച്ച് പറഞ്ഞൊരു കമന്റ് സോഷ്യൽമീഡിയയിൽ വൈറലാണ്..

ഷൈലോക്ക് ഒരു വലിയ വിജയമായിത്തീരും എന്ന് ഒരു ആരാധകൻ കമന്റ് ഇട്ടപ്പോൾ അതിനു താഴെ ഒരാൾ കമന്റ് ചെയ്തത് ,മമ്മൂട്ടി ഇതിനു മുൻപും പലിശക്കാരനായി അഭിനയിച്ചിട്ടുണ്ട് എന്നും പരുന്ത് ആ എന്ന സിനിമ പരാജയമായിരുന്നു എന്നുമാണ് , അപ്പോഴാണ് കിടിലൻ മറുപടിയുമായി ജോബി ജോർജ് എത്തിയത്. ഷൈലോക്ക് എന്ന ഈ പലിശക്കാരൻ പരുന്തിനും മുകളിൽ പറക്കും എന്നും ഇല്ലെങ്കിൽ താൻ ഈ പണി നിർത്തും എന്നുമാണ് അദ്ദേഹം കമന്റ് ചെയ്തത്. തന്റെ സിനിമയിൽ അദ്ദേഹത്തിനുള്ള ആത്മവിശ്വാസത്തിനു കൈയടി നൽകി ആരാധകരുമെത്തി പിന്നാലെ..

ചിത്രത്തില്‍ വില്ലന്‍ റോളില്‍ എത്തുന്നത് കലാഭവന്‍ ഷാജോണാണ്.ഫാമിലി മാസ് എന്റർടെയിനറാണ്. ചിത്രം ഫൺ പാക്ക്ഡ് കൂടിയാണിത്. ഷൈലോക്കിൽ ആക്ഷനും ഹ്യൂമറിനും പാട്ടിനുമെല്ലാം പ്രധാന്യമുണ്ട്. എന്റർടെയിൻമെന്റിന് വേണ്ട എല്ലാ ചേരുവയുമുള്ള സിനിമയാണ് ഷൈലോക്ക് എന്ന് അണിയറക്കാർ അവകാശപ്പെടുന്നു