ഈ താരപുത്രന്‍ കൂടി സിനിമയിലേക്ക്, ആസിഫ് അലിയുടെ മകന്‍ ആദം…

0
217

എന്നും വ്യത്യസ്തമായ സിനിമകൾ പരീക്ഷിക്കുന്ന ഒരു സംവിധായകനാണ് അരുൺ കുമാർ അരവിന്ദ്. അരുൺ കുമാർ അരവിന്ദിന്റെ ഏറ്റവും പുതിയ ചിത്രമാണ് അണ്ടർ വേൾഡ്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. ആസിഫ് അലിയുടെ മകൻ ആദവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആസിഫ് തന്നെയാണ് ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത് ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കു വെച്ചുകൊണ്ടാണ് ആസിഫ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്..

ആസിഫും ആദവും ഒരുമിച്ചുള്ള അണ്ടർ വേൾഡിന്റെ പോസ്റ്റർ ആണ് ആസിഫ് പങ്കു വച്ചിരിക്കുന്നത്. അണ്ടര്‍വേള്‍ഡിന്റെ തിരക്കഥ ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്.ഇതിനു മുൻപ് ഷിബിൻ തിരക്കഥ ഒരുക്കിയത് കോമറെഡ് ഇൻ അമേരിക്ക എന്ന ദുൽഖർ ചിത്രത്തിനാണ്..

ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.