ഈ ആളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ..വമ്പൻ മേക്ക് ഓവറുമായി നടൻ!!!

0
33

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് മലയാളം സിനിമ ലോകത്തു ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രം റീലിസിനു കാത്തിരിക്കുകയാണ്. ഇളയരാജ എന്ന ആ ചിത്രത്തിന്റെ ട്രൈലെർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചെസ്സ് കളിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇളയരാജ.

ഉണ്ടപക്രു ആണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത് ഒപ്പം ശ്രദ്ധേയമായ വേഷത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷുമുണ്ട്. മാധവ് രാമദാസന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് തിരക്കഥയും ഡയലോഗും രചിച്ചിരിക്കുന്നു. രതീഷ് വേഗയാണ് സംഗീതം. E4 എന്റെർറ്റൈന്മെറ്സ് ചിത്രം വിതരണത്തിന് എത്തിക്കുന്നു. മാർച്ച് 22 നു റീലിസിനു തയാറെടുക്കുകയാണ് ചിത്രം.

ചിത്രത്തിലൂടെ ഒരു തിരിച്ചു വരവിനു ശ്രമിക്കുകയാണ് ഹരിശ്രീ അശോകൻ. ഏറെ വ്യത്യസ്തമായ മേക്ക് ഓവറിലാണ് അദ്ദേഹം ഇളയരാജയിൽ എത്തുന്നത്. ഒരു കാലത്തു മലയാളികളുടെ ഇഷ്ട താരമായിരുന്ന അശോകന്റെ നല്ലൊരു തിരിച്ചു വരവ് നമുക്ക് പ്രതീക്ഷിക്കാം. സംവിധായകനായി ഭാഗ്യം പരീക്ഷിക്കുകയും ചെയ്തിരുന്നു ഹരിശ്രീ അശോകൻ. ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത ചിത്രം അടുത്തിടെ തീയേറ്ററുകളിൽ എത്തിയിരുന്നു.