ഈസ്റ്റർ ദിനത്തിലെ അതിമധുരം- സന്തോഷ് ട്രോഫി 14 വർഷങ്ങൾക്ക് ശേഷം കേരളത്തിന്!!!!പതിനാലു വർഷത്തെ കാത്തിരിപ്പിന് വിരാമം സന്തോഷ് ട്രോഫ്യിൽ മുത്തമിട്ടു കേരളത്തിന്റെ ചുണ കുട്ടികൾ. കൊൽക്കത്ത കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ബംഗാളിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തകർത്തെറിഞ്ഞു കേരളത്തിന്റെ ചുണ കുട്ടികൾ ആറാം കിരീടം സ്വന്തമാക്കി. കേരളത്തിലെ കായിക പ്രേമികളുടെ സമൂഹം ആർത്തിരമ്പിയ നിമിഷങ്ങൾ.

ഈസ്റ്റര് ദിനത്തിലെ അതി മധുരമായി ഈ വിജയം ചരിത്ര പുസ്തകത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തും. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ നില തുല്യമായതിനെ തുടർന്നാണ് പെനാലിറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. രണ്ടു ഗോളുകളാണ് ഇരു ടീമുകളും നേടിയത്.

ഗോൾകീപ്പർ മിഥുൻ വി അതിസമ്മർദ്ദമായി രണ്ടു ഷൂട്ട് ഔട്ട് കിക്കുകൾ തടഞ്ഞതിനെ തുടർന്നാണ് വിജയം കേരളത്തിനെ തേടി എത്തിയത്. 2004 ൽ ഡെൽഹിയിൽ വച്ച് പഞ്ചാബിനെ തോൽപ്പിച്ച് കിരീടം നേടിയ ശേഷം ഇതാദ്യമായി കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിടുകയാണ്. ഉയരട്ടെ പെരുമ്പറകൾ.. മേളം കൊഴുക്കട്ടെ.. ഇത് ചാമ്പ്യൻ കേരളം.

Comments are closed.