ഇവിടെ ഏത് കഥാപാത്രവും പോകും എന്ന് പ്രേക്ഷകർക്ക് കണ്ണുമടച്ചു പറയാം….

0
421

അർജുൻ അശോകൻ, ഹരീശ്രീ അശോകൻ എന്ന നടന്റെ മകൻ എന്ന ബ്രാൻഡിൽ നിന്ന് മാറ്റി വിശേഷിപ്പിക്കേണ്ട സമയം ആയിരിക്കുന്നു ഈ നടനെ. ഉണ്ടയിലെ അതി ഗംഭീര പ്രകടനം അതിനൊരു തെളിവാണ്. എത്ര അനായാസമായി ആണ് അർജുൻ ആ കഥാപാത്രത്തിനെ ചെയ്തു ഫലിപ്പിച്ചിരിക്കുന്നത്. വര്ഷങ്ങളുടെ സിനിമാനുഭവം കൊണ്ട് ഇരുത്തം വന്നൊരു നടനെ പോലെയുള്ള അയാളുടെ അനായാസത ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്. ഒരു പക്ഷെ ബോയി നെക്സ്റ്റ് ഡോർ എന്നൊക്കെ വിളിക്കാൻ കഴിയുന്ന അയാളുടെ സ്ക്രീൻ പ്രസൻസും അതിനു ഉതകുന്നുണ്ടാകും..

ഇവിടെ ഏത് കഥാപാത്രവും പോകും എന്ന് പ്രേക്ഷകർക്ക് കണ്ണുമടച്ചു പറയാം. വില്ലനോ, സഹ നടനോ, അങ്ങനെ ഏത് വേഷവും അർജുൻ മനോഹരമാക്കാറുണ്ട്. മറ്റു താര പുത്രന്മാരെ പോലെ നായക പദവിയിലേക്ക് ഉള്ള ഡയറെക്ടറ് എൻട്രി അല്ല അര്ജുന്റെത് മറിച്ചു അയാൾ അയാളുടെ ചെറിയ വേഷങ്ങളില് പ്രകടനങ്ങളുടെ മികവിൽ ഉയർന്നു വന്നത് തന്നെയാണ്. അങ്ങനെ വരുന്ന സൈഡ് റോൾ ആണെങ്കിൽ പോലും അർജുൻ ചുമ്മാ അതെല്ലാം പൊളിച്ചടക്കാറുണ്ട്…

ഉണ്ടയിലെ ഗിരീഷ് എന്ന വേഷം ഒരു അടയാളപ്പെടുത്തൽ കൂടെയാണ് അർജുൻ അശോകൻ എന്ന നടന്റെ. ഇനിയും മികച്ച വേഷങ്ങൾ കൊടുത്താൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന ഉറപ്പ്. നാളെ ഈ മകന്റെ പേരിലാകും അച്ഛൻ അറിയപ്പെടുന്നത്. ഉണ്ടയിലെ വളരെ പോസിറ്റീവ് ആയ പോലീസുകാരൻ അർജുനു കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം…