ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗ് നടത്തുന്ന പ്രണവ്!!!വീഡിയോ കാണാം!!



ആദ്യ ചിത്രം കൊണ്ട് തന്നെ പ്രണവ് മോഹന്‍ലാലിനോളം ആരാധകരെ നേടിയ താരങ്ങളൊന്നും ഉണ്ടായിട്ടില്ല. ആദി എന്ന പ്രണവ് മോഹൻലാലിൻറെ കന്നി ചിത്രം നേടിയത് 30 കോടിയിലേറെ കളക്ഷൻ ആണ്. ആക്ഷൻ രംഗങ്ങളിലെ അതി ഗംഭീര പ്രകടനത്തിലൂടെ ആദിയെ പ്രണവ് മറ്റൊരു തലത്തിൽ എത്തിച്ചു എന്നതാണ് സത്യം. പാർക്കർ എന്ന ആയോധന കല സ്വായത്തമാക്കി പ്രണവ് ചെയ്ത ആക്ഷൻ രംഗങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് വമ്പൻ കൈയടിയാണ് ലഭിച്ചത്.

പ്രണവിന്റെ രണ്ടാം ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീല എന്ന വമ്പൻ വിജയത്തിന് ശേഷം അരുൺ ഗോപി ടോമിച്ചൻ മുളകുപാടം എന്നിവർ ഒന്നിക്കുന്ന ചിത്രത്തിലെ നായിക പുതുമുഖമാണ്. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലെ ഹൈ ലൈറ്റ് ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് പറയുന്നു. ആക്ഷൻ ഓറിയെന്റഡ് സിനിമ ആണെങ്കിലും ഒരു പ്രണയകഥ കൂടെ ചിത്രം പറയുന്നുണ്ട്.

അരുൺ ഗോപിയുടെയും രണ്ടാമത്തെ ചിത്രമാണിത്. പ്രണവ് മോഹൻലാൽ ഒരു സർഫറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഒരു പുതുമുഖമാണ് നായിക. കടലിലെ തിരമാലക്ക് ഇടയിലൂടെ തെന്നി നീങ്ങുന്ന വിനോദ മാർഗമാണ് സർഫിങ്. പുറം നാടുകളിൽ ഏറെ പ്രചാരത്തിലുള്ള സർഫിങ് കേന്ദ്രികൃതമായ ആദ്യ മലയാള ചിത്രമാകും ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് ചിത്രത്തിലേക്കായി ബാലിയിൽ നീണ്ട നാളത്തെ സർഫിങ് ട്രെയിനിങ് എടുത്തിരുന്നു. വീഡിയോ കാണാം..

ലൊക്കേഷന്‍ ചിത്രങ്ങള്‍

Comments are closed.