ഇരുപതാം നൂറ്റാണ്ടിലെ അച്ഛന്മാര്‍!!! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മക്കള്‍!!!മലയാള സിനിമയിലെ താര രാജാക്കന്മാരുടെ മക്കൾ ഒന്നിക്കുന്നു. പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് അഭിനയിക്കുന്നു. രണ്ടു സൂപ്പർ താര പുത്രന്മാർ അണിനിരക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയുണർത്തുന്ന ഒന്നാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഗോകുൽ സുരേഷ് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലൂടെ ആണ് ഗോകുൽ ചിത്രത്തിലുണ്ടെന്നു പ്രേക്ഷകര് അറിഞ്ഞത്. സുരേഷ് ഗോപി മോഹൻലാൽ കോമ്പൊയിൽ ഇരുവരുടെയും സിനിമ ജീവിതത്തിലെ ആദ്യ കാലങ്ങളിൽ കുറച്ചധികം സിനിമകൾ പുറത്തു വന്നിട്ടുണ്ട്. അവസാനം ഇവർ ഒന്നിച്ച ക്രിസ്ത്യൻ ബ്രദേഴ്‌സ് വമ്പൻ ഹിറ്റായിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് എന്റെർറ്റൈനെർ ആണ് അതെ സമയം ഹൈ വോൾടേജ് അക്ഷൻ സീനുകളുമുണ്ട് ചിത്രത്തിൽ. ഒരു സർഫറുടെ വേഷത്തിലാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്..

പീറ്റർ ഹെയ്‌ൻ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. ചിത്രത്തിലെ വേഷത്തിനു വേണ്ടി പ്രണവ് ബാലിയിൽ ഒരു മാസത്തോളം നീണ്ട സർഫിങ് ട്രെയിനിങ് എടുത്തിരുന്നു.

Comments are closed.