ഇപ്പോഴും ആ പഴയ ഭംഗിക്ക് ഒരു മാറ്റവുമില്ല !! ധനുഷ്കോടിയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ90 കളുടെ മധ്യത്തോടെ ആണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ എത്തുന്നത്. വെളുത്തു മെലിഞ്ഞ ശരീര പ്രകൃതിയുമായി മലയാളത്തിലെ ഒട്ടു മിക്ക മുൻനിര താരങ്ങളോടൊപ്പവും ആ കാലഘട്ടത്തിൽ അഭിനയിച്ച ദിവ്യ ഉണ്ണി പിന്നീട് തമിഴിൽ എത്തി. വിവാഹ ശേഷം സിനിമയിൽ നിന്ന് അകന്നു എങ്കിലും ഇപ്പോഴും നൃത്ത രംഗത്ത് സജീവമായി ഉണ്ട് ദിവ്യ. സമൂഹ മാധ്യമങ്ങളിലും ദിവ്യ സജീവമായി ഉണ്ട്.

അമേരിക്കയിൽ ഹൂസ്റ്റണിൽ താമസിക്കുന്ന ദിവ്യ ഉണ്ണിക്ക് രണ്ടു മക്കളുണ്ട്. ഹൂസ്റ്റണിൽ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ദിവ്യ നടത്തുന്നുണ്ട്. ആദ്യ വിവാഹം ഡിവോഴ്സ് ആയിരുന്നു. അതിനു ശേഷം ഹ്യൂസ്റ്റനിൽ എൻജിനിയർ ആയ അരുണിനെ ദിവ്യ വിവാഹം ചെയ്തിരുന്നു. മുംബൈ മലയാളിയാണ് അരുൺ.

ഇപ്പോളിതാ ഭർത്താവുമൊത്തു ഉള്ള ധനുഷ്‌കോടി യാത്രക്കിടെ ഉള്ള ചിത്രങ്ങൾ ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്. അരുൺ തന്നെയാണ് ചിത്രങ്ങൾ പകർത്തിയത്. പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി എത്തിയത്. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പഴയ മൊഞ്ച് ഒട്ടും ദിവ്യ ഉണ്ണിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് സോഷ്യൽ മീഡിയ പറയുന്നു

Comments are closed.