ഇപ്പോഴത്തെ തലമുറയോട് യുദ്ധമുഖത്തെ ജവാന്മാരെ പറ്റി പറയുമ്പോൾ അവരിൽ ദേശസ്നേഹത്തിന്‍റെ ഒരു സ്പാര്‍ക്ക് ഉണ്ടാകുവാൻ സാധിക്കുന്നു-മോഹൻലാൽ

0
38

mohanlal

1971 ബീയോണ്ട് ദി ബോർഡേഴ്സ് ഏപ്രിൽ 7 നു തീയേറ്ററുകളിലെത്തുകയാണ്. പുലിമുരുകനും മുന്തിരിവള്ളികളും നൽകിയ സുവർണ നേട്ടങ്ങളിൽ നിൽക്കുമ്പോഴും ലാലേട്ടൻ എന്നും തന്നിൽ തന്നെ ഒതുങ്ങിക്കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ്. ഈ ഇടെ ഒരു അഭിമുഖത്തിൽ 1971നു വേണ്ടി ജീവിതത്തിൽ ആദ്യമായി ഒരു ടാങ്ക്  ഓടിച്ചത്തിനെ പറ്റി  അദ്ദേഹം പറയുകയുണ്ടായി. ലാലേട്ടൻ മേജർ മഹാദേവനായും മേജർ സഹദേവനായും വേഷമിടുന്ന ചിത്രം പോരാട്ടമുഖത്തെ സൈനികന്റെ പ്രതിസന്ധികളെ പറ്റിയും മനോവിചാരങ്ങളെ പറ്റിയും വിവരിക്കുന്നു. കീർത്തിചക്ര സീരിസിലെ മേജർ മഹാദേവനായും മഹാദേവന്റെ അച്ഛൻ സഹദേവനായും ഇരട്ട വേഷത്തിലാണ് ലാലേട്ടൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്മാരുടെ ജീവിത കാഴ്ചകൾ പ്രമേയമാകുന്ന ചിത്രത്തെ പറ്റി ലാലേട്ടൻ ഉള്ളു തുറക്കുന്നു

lal

“ജവാന്മാരുടെ ജീവിതത്തെ പറ്റി ചർച്ച ചെയുമ്പോൾ ഒരു കാര്യം എടുത്തു പറയട്ടെ അവരെ പറ്റി ആരും ആലോചിക്കാറു പോലുമില്ല. ഒരു പരിധി വരെ പണ്ടൊന്നും ആരും അവരെ പറ്റി ആലോചിക്കാറില്ലായിരുന്നു .എന്നാൽ എന്റെ വിശ്വാസം എന്തെന്നാൽ ഇപ്പോഴത്തെ തലമുറയോട് യുദ്ധമുഖത്തെ ജവാന്മാരെ പറ്റി പറയുമ്പോൾ അവരിൽ ദേശസ്നേഹത്തിന്റെ ഒരു സ്പാര്ക് ഉണ്ടാകുവാൻ സാധിക്കുന്നു. അതാണ് 1971 ന്റെ ആത്യന്തികമായ ലക്ഷ്യവും .കീർത്തിചക്രക്കും കുരുക്ഷേത്രക്കും ഒക്കെ അതിനു കഴ്ഞ്ഞിട്ടുണ്ട് “

“ഒരിക്കൽ ഞാൻ ആർമി ക്യാമ്പിന്റെ ഭാഗമായി രാജസ്ഥാനിൽ പോയപ്പോൾ അവിടെ ഒരു ക്യാപ്റ്റൻ വന്നു എന്നെ പരിചയപ്പെടുകയും അദ്ദേഹത്തെ പറ്റി സംസാരിക്കുകയും ചെയ്തു. അദ്ദേഹം ആർമിയിൽ ചേർന്നത് കീർത്തിചക്ര കണ്ടു പ്രചോദനം ഉൾക്കൊണ്ടാണ്. ആദ്യം വീട്ടുകാർ സമ്മതിച്ചില്ല എന്നാലും അദ്ദേഹത്തിന്റെ നിർബന്ധത്തിനു കീഴടങ്ങി അവർ സമ്മതിച്ചു. ഇന്ന് അദ്ദേഹം ഒരു ആർമി ക്യാപ്റ്റൻ ആണ്. അത് നമുക് ഒരുപാടു സന്തോഷം നൽകുന്ന ഒരു കാര്യമാണ്.നമ്മുടെ സിനിമകൾക്ക് ഇങ്ങനെ ആരെയെങ്കിലും സ്വാധിനിക്കുവാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ലതല്ലേ “.

റെഡ് റോസ് ക്രീയേഷൻസ് നിർമിക്കുന്ന മേജർ രവി ചിത്രം 1971 ബീയോണ്ട് ദി ബോർഡേഴ്സിന്റെ സിനിമാട്ടോഗ്രഫി കൈകാര്യം ചെയുന്നത് സുജിത് വാസുദേവ് ആണ്. തെലുഗ് താരം അല്ലു സിരിശും ലാലേട്ടനോടൊപ്പം മികച്ചൊരു വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.