ഇനി രാജ ചൈനീസും പറയും!!!മധുരരാജാ, മമ്മൂട്ടി ആരാധകർ ആഘോഷമാക്കുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം.പത്തു വർഷങ്ങൾക്ക് മുൻപ് അരങ്ങേറ്റ ചിത്രമായ പോക്കിരി രാജയിൽ ആരാധകർ ഏറെ ഇഷ്ടപെട്ട രാജ എന്ന കഥാപാത്രത്തെ തിരികെ കൊണ്ട് വന്നിരിക്കുകയാണ് വൈശാഖ് ഈ ചിത്രത്തിൽ. കൂട്ടിനു പുലിമുരുകൻ എന്ന സൂപ്പർ മെഗാഹിറ്റ് ചിത്രത്തിൽ വൈശാഖിനൊത്തു ഒന്നിച്ച ഉദയകൃഷ്ണയുമുണ്ട് തിരക്കഥ രചനക്ക്. ആക്ഷൻ രംഗങ്ങളും മാസ്സ് സീനുകളുമായി ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആണ് ചിത്രം
എക്സ്ട്രാ ഷോകളും സ്പെഷ്യൽ ഷോകളുമായി തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരുന്നു ചിത്രം. അമ്പതു കോടി കളക്ഷൻ വളരെ കുറഞ്ഞ ദിനങ്ങൾ കൊണ്ട് പൂർത്തിയാക്കിയ ചിത്രം 100 കോടി ക്ലബിലേക്കുള്ള പ്രയാണത്തിലാണ്.

ഇപ്പോഴിതാ പുതിയ ഒരു നീക്കം നടത്തുകയാണ് മധുര രാജയുടെ നിർമ്മാതാക്കൾ. മധുരരാജ ഇനി വിദേശത്തേക്ക് റീലീസ് ചെയ്യാൻ ഉള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. ചൈന, യുക്രൈൻ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ആണ് മൊഴിമാറ്റി ചിത്രം എത്തുക. ഇന്ത്യൻ സിനിമകൾക്ക് ഈ നാടുകളിൽ ലഭിക്കുന്ന ജനപ്രീതി മുൻനിർത്തിയാണ് ഇങ്ങനെ ഒരു ശ്രമം നടക്കുന്നത്.

നെല്‍സണ്‍ ഐപ്പും ബിഡ് സിനിമാസിന്റെ സിഇഒ ജീവൻ എയ്യാലും ഇതിനു വേണ്ട ആദ്യ ഘട്ട ചർച്ചകൾ നടത്തി എന്നറിയുന്നു. കാര്യങ്ങൾ എല്ലാം ഒത്തു വരുകയാണെങ്കിൽ രാജ ചൈനീസും പറയും എന്ന് ഉറപ്പിക്കാം. അതെ സമയം ചിത്രം 100 കോടി നേട്ടത്തിലേക്ക് മുന്നേറുകയാണെന്നു റിപ്പോർട്ടുകളുണ്ട്. ഉടൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് റിപോർട്ടുകൾ.

Comments are closed.