ഇനി ചാവേർ പടയുടെ പടത്തലവന്‍റെ ഊഴം….മാമാങ്കത്തിന്‍റെ കിടിലന്‍ ടീസര്‍ കാണാം..മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായ മാമാങ്കം അനൗൺസ് ചെയ്യപ്പെട്ട നാളുകളിൽ മുതൽ വാർത്ത തലകെട്ടുകളിൽ ഇടം പിടിക്കുകയാണ്. മമ്മൂട്ടി ചിത്രം താര നിര കൊണ്ടും അണിയറ പ്രവർത്തകരുടെ നിര കൊണ്ടും ഏറെ സമ്പന്നമാണ്. വർഷങ്ങൾ നീണ്ട റിസേർച്ചിലൂടെ രൂപപ്പെട്ട ചിത്രം കേരളത്തിന്റെ പഴയകാല ചരിത്രത്തിലെ ഏടുകൾ ഒന്നിനെ തിരികെ കൊണ്ട് വരുകയാണ് പ്രേക്ഷകന്റെ മുന്നിൽ. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും സിദ്ദിഖും സുദേവ് നായരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രാചി ടെഹ്‌ലാൻ, അനു സിതാര എന്നിവരാണ് നായികമാർ.

ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കനിഹ, അനു സിത്താര എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്.തരുൻ രാജ് അറോറ, പ്രാചി തെഹ്‌ലൻ, സുദേവ് നായർ, സിദ്ദിഖ്, അബു സലിം, സുധീർ സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപള്ളിയാണ് ചിത്രം നിർമ്മിക്കുന്നത് . മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിട്ടുള്ളത്. ടീസര്‍ കാണാം..

Comments are closed.