ഇത് ജീവിതത്തിലെ വലിയ സന്തോഷമുള്ള കാര്യം!!!ആദ്യമായി ചക്കയിട്ട് പക്രു….മിമിക്രി വേദികളിലൂടെയും മറ്റും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് ഉണ്ടപക്രു എന്ന അജയകുമാർ. സിനിമകളിലെ നായക വേഷത്തിലും പക്രു തിളങ്ങിയിട്ടുണ്ട്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്.1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്.

തന്റെ ജീവിതത്തിൽ സ്വപ്നങ്ങളെ ഓരോന്നോരോന്നായി കീഴടക്കി മുന്നേറുന്ന പക്രു മറ്റൊരു ആഗ്രഹം പൂർത്തീകരിച്ചു. എന്താണെന്നോ, ജീവിതത്തിൽ ആദ്യമായി പക്രു ഒരു ചക്കയിട്ടു. ഫേസ്ബുക് വിഡിയോയിലൂടെ ആദ്യമായി ചക്ക മുറിച്ചിട്ടത് പ്രേക്ഷകരെ കാണിക്കുകയും ചെയ്തു. പലരെയും കൊണ്ട് ചക്ക ഇടിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി ആദ്യമായി ചക്ക ഇട്ട സന്തോഷം പക്രു പ്രേക്ഷകരോട് പങ്കു വചു..

ഉയരം കുറഞ്ഞ ഒരു പ്ലാവിൽ നിന്നാണ് പക്രു ചക്കയിട്ടത്. ആയുർ ജാക്ക് എന്ന ഫാർമിലെ ഏറ്റവും പൊക്കം കുറഞ്ഞ പ്ലാവ് പക്രു തന്റെ ആഗ്രഹ സാഫല്യത്തിനായി തിരഞ്ഞെടുത്തത്. മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഇളയരാജയിൽ പക്രു നായകനായി എത്തുന്നുണ്ട്. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ട്രൈലറും ഗാനങ്ങളും ഇതിനോടകം ശ്രദ്ധേയമാണ്

Comments are closed.