ഇത്രയും പറഞ്ഞ സ്ഥിതിക് ഗൾഫിൽ പോയി വരുമ്പോൾ എന്റെ കൊച്ചിന് കുറച്ചു കളിപ്പാട്ടങ്ങൾ വാങ്ങി വരണം എന്ന് അഭ്യർത്ഥിക്കുന്നുജോസഫ് എന്ന ജോജു ജോർജ് ചിത്രം ഒരു വമ്പൻ വിജയമായിരുന്നു. നടൻ ജോജു നിർമ്മിച്ച് അദ്ദേഹം നായകനായ ചിത്രം ഒരു ഇൻവെസ്റിഗേറ്റിവ് ത്രില്ലർ ആയിരുന്നു. ആദ്യ ദിനങ്ങളിൽ തീയേറ്ററുകളിൽ ആളുകൾ എത്തിയില്ല എങ്കിലും പിന്നീട് സിനിമയുടെ ക്വാളിറ്റി കൂടുതൽ പേരിലേക്ക് വേർഡ് ഓഫ് മൗത് ആയി എത്തുകയും തിയേറ്ററുകളിലേക്ക് ജനങ്ങൾ എത്തുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. വമ്പൻ റീലീസുകൾക്ക് ഇടയിൽ ജോസഫ് പിടിച്ചു നിന്നു അതും തലയുയർത്തി. നൂറു ദിവസത്തിന് മുകളിലെ തിയേറ്റർ റൺ ആണ് ചിത്രത്തിന് ഉണ്ടായത്.

ചിത്രത്തിന്റെ വിജയാഘോഷം അടുത്തിടെ നടന്നിരുന്നു. ചിത്രത്തിൽ പ്രവർത്തിച്ചവരെ അനുമോദിക്കുന്ന ചടങ്ങും 125 ദിവസത്തെ തിയേറ്റർ റൺ ആഘോഷിക്കുന്ന ചടങ്ങും ആയിരുന്നു അത്. കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി അടക്കമുള്ള താരങ്ങളും ജോജുവിന്‌ ഒപ്പം വേദിയിൽ എത്തി. വേദിയിൽ ജോജുവിനെ പറ്റി ചാക്കോച്ചൻ പങ്കു വച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ചാക്കോച്ചൻ വേദിയിൽ ജോജുവിന്റെ കഠിനാധ്വാനത്തെയും കഷ്ടപ്പാടിനെയും കുറിച്ചെല്ലാം വാചാലനായി. ഒരു ആരാധകൻ എന്ന നിലയിൽ ആണ് ജോജു ആദ്യം തന്നെ കാണുന്നത് എന്നുമെല്ലാം ചാക്കോച്ചൻ പറഞ്ഞു. ജോജുവിനെ പുകഴ്ത്തിയ ശേഷം തമാശക്ക് ചാക്കോച്ചൻ പറഞ്ഞതിങ്ങനെ ” ഇത്രയും പുകഴ്ത്തിയ സ്ഥിതിക്ക് ജോജു ഗൾഫിൽ പോയി തിരികെ വരുമ്പോൾ എന്റെ കുട്ടിക്ക് കുറച്ചു കുഞ്ഞു കളിപ്പാട്ടങ്ങൾ വാങ്ങി വരുമെന്ന് വിശ്വസിക്കുന്നു..”

Comments are closed.