ഇത്രയും കൊണ്ടൊന്നും പഠിച്ചില്ലേ !! മാലിന്യങ്ങൾ ഓട്ടോയിൽ എത്തിച്ചു പുഴയിൽ തള്ളുന്നതിന്റെ വീഡിയോ

0
94

പ്രകൃതിയുടെ രൗദ്ര ഭാവം രണ്ടു വര്ഷങ്ങളായി നമ്മൾ അനുഭവിക്കുകയാണ് മഴയുടെ, പ്രളയത്തിന്റെ രൂപത്തിൽ. കഴിഞ്ഞ വർഷവും ഈ വർഷവുമായി പ്രകൃതി ക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഏറെ വലുതാണ്. ഇപ്പോഴും മഴ കെടുതി മൂലം ഒരു വീട് പോലുമില്ലാതെയായ മനുഷ്യരും ഒരുപാടുണ്ട്. മനുഷ്യന്റെ ചെയ്തികൾ തന്നെയാണ് ഒരുപരിധി വരെ ഇത്തരം ഒരു അവസ്ഥക്ക് പിന്നിൽ. ഇത്രയും ആയിട്ടും നമ്മൾ പഠിച്ചോ എന്ന് ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയേണ്ടി വരും, അതിനു തെളിവാണ് ഈ വീഡിയോ

പ്രളയത്തിൽ പാലത്തിന് മുകളിലൂടെ ഒഴുകിയ പുഴയിലെ വെള്ളം കുറഞ്ഞപ്പോൾ ചാക്കിൽക്കെട്ടിയ മാലിന്യങ്ങൾ ഒാട്ടോയിലെത്തിച്ച് വീണ്ടും പുഴയിലേക്ക് തള്ളുന്ന ഒരു മനുഷ്യന്റെ പ്രവർത്തിയാണ് വിഡിയോയിൽ ഉള്ളത്. ഇത്രയും ദുരന്തം അഭിമുഖീകരിക്കേണ്ടി വന്നിട്ടും മനുഷ്യന്റെ അവസ്ഥ ഇങ്ങനെ തന്നെയാണ്. പലരും മാറാൻ തയാറല്ല എന്ന് വീഡിയോ പറയുന്നു. വീഡിയോക്ക് ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ

രണ്ടാമത്തെ പ്രളയം കൊണ്ടും നാം പഠിക്കില്ലേ ? വെള്ളം ഇറങ്ങി തുടങ്ങിയപ്പോൾ ഇന്ന് 12/08/2019 ഉച്ചക്ക് 1 മണിക്ക് മാനന്തവാടി ,കൊയിലേരി പാലത്തിൽ നിന്ന് വേസ്റ്റ് പുഴയിലേക്ക് തട്ടുന്നു .എന്ത് കൊണ്ട് തടഞ്ഞില്ല എന്ന് ചോദിക്കരുത് 18 വയസുള്ള അനിയൻ ആണ് വീഡിയോ എടുത്തത്. വിഡിയോ കാണാം.